Tag: Valiyaparamb

ദേശീയപാത വലിയപറമ്പിൽ കെ എസ് ആർ ടി സി ബസ്സിടിച്ച് പെരുവള്ളൂർ സ്വദേശി മരിച്ചു
Accident

ദേശീയപാത വലിയപറമ്പിൽ കെ എസ് ആർ ടി സി ബസ്സിടിച്ച് പെരുവള്ളൂർ സ്വദേശി മരിച്ചു

തിരൂരങ്ങാടി : ദേശീയപാത തലപ്പാറ വലിയപറമ്പിൽ കെ എസ് ആർ ടി സി ബസ്സിടിച്ച് സ്കൂട്ടർ യാത്രക്കാരനായ പെരുവള്ളൂർ സ്വദേശി മരിച്ചു. പെരുവള്ളൂർ ഒളകര ചുള്ളിയാലപ്പുറായ അതിപറമ്പത്ത് സുബ്രഹ്മണ്യൻ (67) ആണ് മരിച്ചത്. ഉച്ചയ്ക്കാണ് സംഭവം. വലിയ പറമ്പ് അടിപ്പാതയിലൂടെ പുകയൂർ റോഡിലേക്ക് കയറുമ്പോൾ കോഴിക്കോട് ഭാഗത്ത്‌നിന്നും കോട്ടയത്തേക്ക് പോകുന്ന ബസ് ഇടിക്കുകയായിരുന്നു. ഉടനെ എം കെ എച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ, സരോജിനി. മക്കൾ: സുഭീഷ്‌, സുജിത. മരുമക്കൾ : ശ്രീകാന്ത് കൂറിയാട്, ശിഷിത ...
Other

എ ആർ നഗർ അരീത്തോട് ഹോട്ടലിൽ തീപിടുത്തം

എആർ നഗർ : ദേശീയപാതയിൽ വലിയ പറമ്പ് അരീത്തോട് റോയൽ ഫുഡ് ഹോട്ടലിൽ തീപിടുത്തം. ഇന്ന് പുലർച്ചെ 5.30 നാണ് തീപിടുത്തം ഉണ്ടായത്. ഹോട്ടലിന്റെ മുൻഭാഗത്ത് ക്യാഷ് കൗണ്ടർ ഭാഗത്താണ് തീപിടുത്തം ഉണ്ടായത്. സംഭവം കണ്ട തൊട്ടടുത്ത പള്ളി ദർസിലെ വിദ്യാർത്ഥി കളും നാട്ടുകാരും സ്വകാര്യ വാട്ടർ സർവീസ് നടത്തുന്ന ആളും ചേർന്ന് തീയണച്ചു. താനൂരിൽ നിന്നെത്തിയ 2 യൂണിറ്റ് ഫയർ ഫോഴ്സ് ആണ് തീ പൂർണമായും തീ അണച്ചത്. ഷൊർട് സർക്യൂട്ട് ആകുമെന്നാണ് കരുതുന്നത്. ...
Education

ഇ വി എം മെഷീൻ ഉപയോഗിച്ചുള്ള സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ആവേശകരമായി

തിരൂരങ്ങാടി : വലിയപറമ്പ് മലബാർ സെൻട്രൽ സ്കൂൾ സ്റ്റുഡൻസ് പാർലമെന്റ് തിരഞ്ഞെടുപ്പ് ഇ വി എം മെഷിൻ ഉപയോഗിച്ച് നടത്തി. രാവിലെ 9 30 മുതൽ 12 മണി വരെ സ്കൂൾ ഓഡിറ്റോറിയത്തിൽ സജ്ജീകരിച്ച രണ്ട് ബൂത്തുകളിലായിട്ടാണ് തിരഞ്ഞെടുപ്പ് നടന്നത്.ഒരു പൊതു തെരഞ്ഞെടുപ്പിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് നടത്തിയ തെരഞ്ഞെടുപ്പ് വിദ്യാർത്ഥികൾ ആവേശപൂർവ്വം ഏറ്റെടുത്തു. വോട്ടർമാരായും പോളിംഗ് ഓഫീസർമാരായും പ്രിസൈഡിങ് ഓഫീസറായും വിദ്യാർഥികൾ തിളങ്ങി. അഞ്ചു സ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ രണ്ടു ബൂത്തുകളിലായി 10 വോട്ടിങ് യൂണിറ്റുകൾ ക്രമീകരിച്ചു. പ്രിസൈഡിങ് ഓഫീസർ ബാലറ്റ് കൺട്രോൾ യൂണിറ്റ് ഓൺ ചെയ്യുമ്പോൾ അഞ്ചു ബാലറ്റ് യൂണിറ്റുകളും ഒന്നിച്ച് ആക്ടീവ് ആകുന്ന രീതിയിലായിരുന്നു ക്രമീകരണം.ഇലക്ഷനോട് അനുബന്ധിച്ച് മീറ്റ് ദ ക്യാൻഡിഡേറ്റ്, ഇലക്ഷൻ ക്യാമ്പയിൻ തുടങ്ങിയവ നടന്നിരുന്നു. പൊതു ...
Gulf, Obituary

ഉംറ കഴിഞ്ഞു ഇന്ന് നാട്ടിലേക്ക് മടങ്ങേണ്ടിയിരുന്ന വലിയപറമ്പ് സ്വദേശിനി മരിച്ചു

ഉംറക്ക് പോയ തലപ്പാറ സ്വദേശിനി മദീനയിൽ മരിച്ചു തലപ്പാറ വലിയ പറമ്പ് പള്ളിക്ക് പിറക് വശം താമസിക്കുന്ന മുഖം വീട്ടിൽ എം.വി. സിദ്ദിഖിന്റെ ഭാര്യ മാനം കുളങ്ങര സീനത്ത് (44) ആണ് മരിച്ചത്. കഴിഞ്ഞ 13 ന് സഹോദരിക്കും മറ്റു ബന്ധുക്കൾക്കുമൊപ്പം ഉംറക്ക് പോയതായിരുന്നു. ഇന്ന് തിരിച്ചു വരേണ്ടതായിരുന്നു. ഉംറ കഴിഞ്ഞു മക്കയിൽ നിന്ന് മദീനയിലേക്ക് മടങ്ങിയ ശേഷം 4 ദിവസം മുമ്പ് പനി ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. രോഗം ഗുരുതരമായതിനെ തുടർന്ന് ഭർത്താവ് നാട്ടിൽ നിന്ന് മദീനയിലേക്ക് വന്നിരുന്നു. ഇന്നലെ ഉച്ചയോടെ മരിച്ചു. ഇവർ പോയ ഉംറ സംഘം ഇന്ന് തിരിച്ചെത്തി.മക്കൾ: സിതാര ഫാബി,ഫവാസ്.മരുമകൻ: മൊയ്‌ദീൻ എന്ന ഷാം (ഇരുമ്പുചോല) https://chat.whatsapp.com/JeihglRgD5f83E7MDZIiXY ...
Crime

ബുള്ളറ്റ് മോഷ്ടിച്ച 2 പേർ തിരൂരങ്ങാടി പോലീസിന്റെ പിടിയിൽ

തിരൂരങ്ങാടി : ബുള്ളറ്റ് മോഷ്ടിച്ച സംഘത്തിലെ രണ്ട് പേർ പൊലീസിന്റെ പിടിയിലായി. പരപ്പനങ്ങാടി പുത്തൻ കടപ്പുറം പൗറാജിന്റെ പുരക്കൽ മുഹമ്മദ് ഹർഷിദ് (18), ചെട്ടിപ്പടി അയ്യപ്പൻകാവ് കൈതക്കൽ മുഹമ്മദ് ഷാൻ (18) എന്നിവരാണ് പിടിയിലായത്. സംഘത്തിലെ ഒരാൾ കൂടി പിടിയിലാകാനുണ്ട്. വാർത്തകൾ വേഗത്തിൽ ലഭിക്കാൻ https://chat.whatsapp.com/EKDfiaAWIlm1QnHZ8xhhOs തലപ്പാറ വലിയ പറമ്പിൽ ജോലിക്കെത്തിയ നിലമ്പുർ സ്വദേശി നിർത്തിയിട്ടിരുന്ന ബുള്ളറ്റാണ് സംഘം മോഷ്ടിച്ചത്. മൂവരും ബുള്ളറ്റിൽ മുട്ടിച്ചിറ, കലംകൊള്ളിയാല, പറേക്കാവ്, കുണ്ടംകടവ് വഴി പരപ്പനങ്ങാടിയിലേക്ക് പോകുന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ കണ്ടെത്തിയത്. എസ് ഐ മാരായ എൻ.മുഹമ്മദ് റഫീഖ്, സത്യനാഥൻ എന്നിവരും താനൂർ ഡി വൈ എസ് പി യുടെ കീഴിലുള്ള ഡാൻസഫ് സംഘവുമാണ് പ്രതിയെ പിടികൂടിയത്. ...
error: Content is protected !!