Wednesday, August 20

Tag: vallikkunn

യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
Accident

യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

വള്ളിക്കുന്ന് ആനങ്ങാടി റെയിൽവേ ഗേറ്റിന് വടക്കുവശം നവജീവൻ വായനശാല പരിസരത്ത് വെച്ച് യുവാവ് ട്രെയിൻ തട്ടി മരണ പെട്ട നിലയിൽ കണ്ടെത്തി. കാന്തൊളി മഠത്തിൽ ജിജോ (32) ആണ് മരണപ്പെട്ടത്. മരണ കാരണം അറിവായിട്ടില്ല. പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി
Other

ഹാസ്യകവി രാവണ പ്രഭു അന്തരിച്ചു

വള്ളിക്കുന്ന്: രാവണപ്രഭു എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന പ്രശസ്ത ഹാസ്യ കവിയും ഹാസ്യവേദി, അക്ഷരക്കളരി എന്നി സംഘടനകളുടെ സംസ്ഥാന പ്രസിഡൻ്റുമായിരുന്ന മേനാത്ത് രാമകൃഷ്ണൻ നായർ (90 ) അരിയല്ലൂരിലെ വസതിയിൽ അന്തരിച്ചു. സംസ്കാരം ഇന്ന് ( 19-02-2022) 5 .30 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ ഉമാദേവിയമ്മ. മക്കൾ, ഡോ :ശ്രീകുമാർ (CHC നെടുവ) ഗീതാലക്ഷമി, നിഷ. മരുമക്കൾ, ചന്ദ്രശേഖരൻ, ശ്രീജയ (പ്രിൻസിപ്പൽ MVHSS അരിയല്ലൂർ). സഹോദരങ്ങൾ എം.രാമചന്ദ്രൻ മാസ്റ്റർ, വിശ്വനാഥൻ മേനാത്ത്, സന്താന വല്ലിടീച്ചർ...
Sports

കൗമാരക്കാർക്ക് കായിക പരിശീലന പദ്ധതിയുമായി വള്ളിക്കുന്ന് പഞ്ചായത്ത്

പുതുതലമുറയുടെ കായികസ്വപ്‌നങ്ങള്‍ക്ക് ചിറക് പകരുക എന്ന ലക്ഷ്യത്തോട് അടുക്കുകയാണ് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിന്റെ സമഗ്ര കായിക പരിശീലന പദ്ധതി. പതിനഞ്ച് വയസിന് താഴെയുള്ള കുട്ടികളില്‍ കായികാഭിരുചി വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയില്‍ ഇതിനോടകം 250 ലേറെ പേരാണ് അംഗങ്ങളായത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ഷൈലജ ഉദ്ഘാടനം നിര്‍വഹിച്ച കായികപരിശീലന പദ്ധതിയ്ക്കായി പഞ്ചായത്ത് നീക്കിവച്ചത് മൂന്ന് ലക്ഷം രൂപയാണ്. പഞ്ചായത്ത് പരിധിയിലുള്ള പത്ത് ക്യാമ്പുകളിലായാണ് പരിശീലനം നടക്കുന്നത്. ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം, വള്ളിക്കുന്ന് സി.ബി.എച്ച്.എസ്.എസ്്, അരിയല്ലൂര്‍ എം.വി.എച്ച്.എസ്.എസ്, ശോഭന ഗ്രൗണ്ട്, കൊടക്കാട് എ.യു.പി സ്‌കൂള്‍  എന്നിവിടങ്ങളിലായി ഫുട്‌ബോള്‍, വോളിബോള്‍, കരാട്ടെ എന്നീ കായിക ഇനങ്ങളിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്. രാവിലെയും വൈകീട്ടുമായി സജ്ജീകരിച്ച ക്യാമ്പുകളെ നയിക്കാന്‍ പത്ത് പരിശീലകര...
Breaking news, Malappuram

മാർച്ച് തടയാൻ പൊലീസില്ല, സമരക്കാർ താലൂക് ഓഫീസിനുള്ളിൽ കയറി

തിരൂരങ്ങാടി: വഖഫ് ബോർഡ് നിയമനം പി എസ് സി ക്ക് വിടുന്നതിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പ്രവർത്തകർ തിരൂരങ്ങാടി താലൂക് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ച് തടയാൻ ആവശ്യത്തിന് പൊലീസില്ലാത്തതിനാൽ പ്രവർത്തകർ ഒന്നടങ്കം ഓഫീസിനുള്ളിലേക്ക് കയറി. ഇന്ന് രാവിലെയാണ് സംഭവം. തിരൂരങ്ങാടി, വള്ളിക്കുന്ന് മണ്ഡലത്തിലെ പ്രവർത്തകർ ആണ് മാർച്ചിൽ ഉണ്ടായിരുന്നത്. 5 പൊലീസുകാർ ആണ് തടയാൻ ഉണ്ടായിരുന്നത്. പോലീസിനെ തള്ളിമാറ്റി പ്രവർത്തകർ ഒഫിസിനുള്ളിലേക്ക് ഇരച്ചു കയറുകയായിരുന്നു. തുടർന്ന് പ്രവർത്തകർ ഇവിടെയിരുന്ന് മുദ്രാവാക്യം വിളിച്ചു. നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ പുറത്തേക്ക് കൊണ്ടു പോകുകയായിരുന്നു. സംഭവമെല്ലാം കഴിഞ്ഞാണ് സി ഐ, എസ് ഐ എന്നിവരെത്തിയത്. ധർണ പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. മാര്ച്ച് അലങ്കോലപ്പെടുത്താൻ പോലീസ് മനപ്പൂർവ്വം ശ്രമിച്ചതായി ലീഗ് നേതാക്കൾ ആരോപിച്ചു....
error: Content is protected !!