Tag: Vayanad

കുടുംബ സമേതം വയനാട്ടിലേക്ക് പോയവരുടെ കാർ മരത്തിലിടിച്ച് തിരൂരങ്ങാടി സ്വദേശിയായ അധ്യാപകൻ മരിച്ചു
Accident, Breaking news

കുടുംബ സമേതം വയനാട്ടിലേക്ക് പോയവരുടെ കാർ മരത്തിലിടിച്ച് തിരൂരങ്ങാടി സ്വദേശിയായ അധ്യാപകൻ മരിച്ചു

തിരൂരങ്ങാടി : കുടുംബസമേതം യാത്രപോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ. ഹൈസ്കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ 7 പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഭാര്യ ജസീല , മക്കളായ നസ്രിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ സിൽജ 12, സിൽത്ത 11 എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവർക്കും പരിക്കുണ്ട്. 2 പേർക്ക് ഗുരുതര പരിക്കുകളുള്ളതായി അറിയുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. മുജാഹിദ് പ്രവർത്തകനായ ഗുൽസാർ പ്രഭാഷകനും സജീവ പൊതുപ്രവർത്തകനും കൂടിയായിരുന്നു. നോമ്പിന് ഉംറ കഴിഞ്ഞു മടങ്ങി...
Information

ലോഡ്ജിന് പുറകിലെ കുറ്റിക്കാട്ടില്‍ നിന്നും കഞ്ചാവ് ചെടികള്‍ കണ്ടെത്തി ; പൊലീസ് അന്വേഷണം തുടങ്ങി

വയനാട് : സുല്‍ത്താന്‍ ബത്തേരിയിലെ ലോഡ്ജിന് പുറകിലെ കുറ്റിക്കാട്ടില്‍ പൂര്‍ണവളര്‍ച്ചയെത്തിയ ഏഴ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സുല്‍ത്താന്‍ ബത്തേരി ചുങ്കം ഭാഗത്തുള്ള ഏഷ്യന്‍ ടൂറിസ്റ്റ് ഹോം വളപ്പിലെ പുറകുവശത്ത് ഏഴ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. ഉപയോഗിക്കാന്‍ പാകമായ കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. എല്ലാം പൂര്‍ണമായും നശിപ്പിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രദേശവാസികള്‍ നല്‍കിയ വിവരം അനുസരിച്ചാണ് എക്‌സൈസ് ലോഡ്ജ് വളപ്പില്‍ പരിശോധന നടത്തി കഞ്ചാവ് ചെടി കണ്ടെത്തി നശിപ്പിച്ചത്. സമീപത്തെ രണ്ട് റെസിഡന്‍സികളിലെ താമസക്കാരില്‍ ആരെങ്കിലും വലിച്ചെറിഞ്ഞ കഞ്ചാവ് അവശിഷ്ടം വിത്ത് വീണ് മുളച്ചതാകാമെന്നാണ് സംശയം. ഇതില്‍ ഒരു കഞ്ചാവ് ചെടിക്ക് രണ്ട് മീറ്റര്‍ വരെ വലിപ്പമെത്തിയതാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സംഭവത്തില്‍ ഇതുവരെ ആര്‍ക്കെത...
Information

വാഹനത്തില്‍ തോട്ടി കൊണ്ടുപോയതിന് എ ഐ ക്യാമറ പിഴ; എംവിഡി ഓഫിസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി

വയനാട് കൽപ്പറ്റയിൽ എംവിഡി ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി. വൈദ്യുതി ബിൽ അടയ്ക്കാൻ വൈകിയതിനാലാണ് കെഎസ്ഇബിയുടെ നടപടി. കഴിഞ്ഞയാഴ്ച വാഹനത്തിൽ തോട്ടി കെട്ടിവച്ച് പോയതിന് കെഎസ്ഇബിക്ക് നോട്ടീസ് ലഭിച്ചിരുന്നു. ജില്ലയിലെ എ ഐ ക്യാമറകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നത് ഈ ഓഫീസിൽ നിന്നുമാണ്കഴിഞ്ഞദിവസം ചില്ല വെട്ടാന്‍ തോട്ടി കൊണ്ടുപോയ വാഹനത്തിനാണ് എഐ ക്യാമറ നോട്ടീസ് ലഭിച്ചത്.കെഎസ്ഇബി ലൈൻ വർക്കിനായി തോട്ടിയുമായി പോയ വാഹനത്തിനു എഐ ക്യാമറ വക 20500 രൂപ പിഴ അടക്കാൻ നോട്ടീസ് നൽകിയിരുന്നു. അമ്പലവയൽ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലെ ജീവനക്കാർക്കായി വാടകയ്ക്കെടുത്ത ജീപ്പിനാണ് ഫൈൻ കിട്ടിയത്. ജൂണ്‍ ആറിന് ചാര്‍ജ് ചെയ്ത കേസിന് 17 നാണ് നോട്ടീസ് വന്നത്. കാലങ്ങളായി ഇതേരീതിയില്‍ ഓടുന്ന വാഹനത്തിന് ഭീമമായ തുക പിഴയീടാക്കിയത് കെഎസ്ഇബിക്കും തിരിച്ചടിയായി. പിന്നാലെയാണ് എഐ ക്യാമറകളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന കെട്ടിടത്തിന്റെ ത...
Crime, Information

അരക്കിലോ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

വയനാട് : ബത്തേരിയില്‍ അരക്കിലോ എംഡിഎംഎയുമായി മൂന്നു യുവാക്കള്‍ പിടിയില്‍. കൊടുവള്ളി വാവാട് പുല്‍ക്കുഴിയില്‍ മുഹമ്മദ് മിദ് ലജ് (28), ബത്തേരി പള്ളിക്കണ്ടി സ്വദേശികളായ നടുവില്‍ പീടികയില്‍ ജാസിം അലി (26), പുതിയ വീട്ടില്‍ അഫ്താഷ് (29) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ജില്ലയിലെ ഏറ്റവും വലിയ ലഹരിമരുന്നു വേട്ടയാണ് ഇത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബത്തേരി പൊലീസ് ഇന്‍സ്പെക്ടര്‍ എം.എ. സന്തോഷും സംഘവും ദേശീയപാതയില്‍ മുത്തങ്ങ ആര്‍ടിഒ ചെക്ക് പോസ്റ്റിനു സമീപം നടത്തിയ വാഹന പരിശോധനയിലാണ് കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎ പിടികൂടിയത്. ഇന്നലെ രാത്രിയോടെയായിരുന്നു മൂവരും പിടിയിലായത്. ...
error: Content is protected !!