Saturday, October 17

Tag: Venniyur

വെന്നിയൂരിൽ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി
Accident

വെന്നിയൂരിൽ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി

ദേശീയപാതയിൽ വെന്നിയൂരിൽ റോഡരികിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. വെന്നിയുർ അങ്ങാടിക്ക് സമീപമാണ് കണ്ടത്. മുഖത്തുൾ പ്പെടെ ദേഹത്ത് പരിക്കേറ്റ നിലയിലാണ്. വണ്ടി ഇടിച്ചതാണോ അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലാണോ എന്ന് വ്യക്തമല്ല. മുണ്ടും അടിവസ്ത്രവും മാത്രമാണ് വേഷം. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വെന്നിയുർ പരിസരത്ത് കാണാറുള്ള ഉള്ള ആളാണെന്ന് സംശയിക്കുന്നു....
വെന്നിയൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് വേങ്ങര സ്വദേശിക്ക് പരിക്ക്
Accident

വെന്നിയൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് വേങ്ങര സ്വദേശിക്ക് പരിക്ക്

വെന്നിയുർ: ദേശീയപാത വെന്നിയൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ചു യുവാവിന് പരിക്ക്. വേങ്ങര സ്വദേശി സ്വാലിഹിനാണ് പരിക്കേറ്റത്. ഇന്ന് രാത്രിയായിരുന്നു അപകടം. പരിക്കേറ്റ സ്വാലിഹിനെ കോട്ടക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെന്നിയൂരിൽ പാൽവണ്ടിയിടിച്ചു 2 സ്ത്രീകൾക്ക് പരിക്ക്
Accident

വെന്നിയൂരിൽ പാൽവണ്ടിയിടിച്ചു 2 സ്ത്രീകൾക്ക് പരിക്ക്

വെന്നിയുർ: ദേശീയപാതയിൽ മിനി ലോറിയിടിച്ചു 2 സ്ത്രീകൾ ക്ക് പരിക്കേറ്റു. മാറാക്കര ചിറക്കര മിനി (47), സാജിത (40) എന്നിവർക്കാണ് പരിക്ക്. ഇന്ന് രാവിലെ ദേശീയപാതയിൽ വെന്നിയുർ പെട്രോൾ പമ്പിന് സമീപത്ത് വെച്ചാണ് അപകടം. കാടാമ്പുഴ യിൽ നിന്ന് ബസ്സിൽ മൈസൂരിലേക്ക് വിനോദ യാത്ര പോകുകയായിരുന്ന സംഘത്തിൽ പെട്ടവരാണ് അപകടത്തിൽ പെട്ടവരെന്ന് അറിയുന്നു. വെന്നിയുർ പെട്രോൾ പമ്പിൽ ശുചി മുറിയിൽ പോയി മടങ്ങുമ്പോൾ പാലുമായി പോകുന്ന ലോറി ഇടിക്കുക ആയിരുന്നു. കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
ബൈക്കപകടത്തിൽ പരുക്കേറ്റ മുസ്ലിയാർ മരിച്ചു
Accident

ബൈക്കപകടത്തിൽ പരുക്കേറ്റ മുസ്ലിയാർ മരിച്ചു

വെന്നിയുർ: ദേശീയപാത വെന്നിയൂരിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു. വെന്നിയൂർ മഹല്ല് പള്ളിയിൽ മുക്രി യായി സേവനം ചെയ്യുന്ന വാളക്കുളം സ്വദേശി നരി മടക്കൽ സൈദലവി മുസ്‌ലിയാർ ആണ് മരിച്ചത്. വെന്നിയുർ മില്ലും പടിയിൽ വെച്ചായിരുന്നു അപകടം. അപകടത്തിൽ ബൈക്ക് യാത്രക്കാരനായ പരപ്പനങ്ങാടി സ്വദേശി മുആദിനും , സൈതലവി മുസ്ലിയാരെ കൂടെ ഉണ്ടായിരുന്ന അബ്ദുവിനും പരുക്കേറ്റിരുന്നു. ഗുരുതരമായ പരിക്കേറ്റ സൈതലവി മുസ്ലിയാരും മുആദും പെരിന്തൽമണ്ണ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. സൈതലവി മുസ്‌ലിയാർ ഇന്ന് രാവിലെ മരിച്ചു....
വെന്നിയൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു
Accident

വെന്നിയൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു

വെന്നിയൂർ മില്ലിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.വെന്നിയൂർ ജുമാമസ്ജിദിലെസൈതലവി മുസ്ലിയാർക്കും സഹയാത്രികനായിരുന്ന അബ്ദുവിനുമാണ് പരിക്കേറ്റത്.ഗുരുതരമായി പരിക്കേറ്റസൈതലവി മുസ്ലിയാരെപെരിന്തൽമണ്ണയിലെ ഹോസ്പിറ്റലിലേക്ക് മാറ്റി.
വെന്നിയൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്
Accident

വെന്നിയൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ദേശീയപാത 66 വെന്നിയൂർ പെട്രോൾ പമ്പിനടുത്ത് ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതരപരിക്ക്. കോട്ടക്കൽ ഇരിങ്ങല്ലൂർ സ്വദേശി എം.റസ്‌ലാൻ മുഹമ്മദ് (20) ന് ആണ് പരിക്കേറ്റത്. അദ്ദേഹത്തെ കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. തലക്ക് ഗുരുതരമായ പരിക്കാണ്.
റോഡിൽ ഇറക്കി വെച്ചുള്ള കച്ചവടത്തിനെതിരെ നടപടിയുമായി മോട്ടോർവാഹന വകുപ്പ്
Local news

റോഡിൽ ഇറക്കി വെച്ചുള്ള കച്ചവടത്തിനെതിരെ നടപടിയുമായി മോട്ടോർവാഹന വകുപ്പ്

തിരൂരങ്ങാടി: നിരത്തുകളിലേക്ക് ഇറക്കി വെച്ചുള്ള കച്ചവടക്കാരെ റോഡിൽ നിന്ന് ഒഴിപ്പിച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. ദേശീയപാത വെന്നിയൂരിലാണ് വാഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും പ്രയാസകരമാകുന്ന രീതിയിൽ റോഡിലേക്ക് ഇറക്കി വെച്ച് നിരവധി വാഹനങ്ങളിൽ കച്ചവടം നടത്തുന്നത്. വാഹനങ്ങൾ റോഡിൽ തന്നെ നിർത്തിയിട്ട് സാധനങ്ങൾ വാങ്ങുന്നത് കൊണ്ട് പലപ്പോഴും ഇവിടെ വൈകുന്നേര സമയങ്ങളിൽ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്. പരാതി വ്യാപകമായതിനെ തുടർന്ന് എൻഫോഴ്സ്മെൻ്റ് ജില്ല ആർടിഒ കെ കെ സുരേഷ് കുമാറിൻ്റ നിർദ്ദേശപ്രകാരം എൻഫോഴ്സ്മെൻ്റ് എം വി ഐ ഡാനിയൽ ബേബി, എ എം വി ഐ എം സലീഷ് എന്നിവരുടെ നേതൃത്വത്തിൽ റോഡിലേക്ക് ഇറക്കിയുള്ള കച്ചവടങ്ങൾ ഒഴിവാക്കാൻ നിർദ്ദേശം നൽകുകയും, മുൻപ് ദേശീയപാതയിൽ നടന്ന അപകടങ്ങൾ ചൂണ്ടിക്കാട്ടി ബോധവൽക്കരണം നടത്തുകയും ചെയ്തു....
കാച്ചടിയിലെ മമ്പാറ മുഹമ്മദ് കുട്ടി അന്തരിച്ചു
Obituary

കാച്ചടിയിലെ മമ്പാറ മുഹമ്മദ് കുട്ടി അന്തരിച്ചു

വെന്നിയൂർ: കാച്ചടി സ്വദേശി മമ്പാറ മുഹമ്മദ് കുട്ടി (75) നിര്യാതനായി. ഭാര്യ , കുഞ്ഞാച്ചു. മക്കൾ,ആമിനസഫിയസാബിററുബീനറദീഫഅബ്ദുന്നാസർനൗഷാദ്യുസഫലിഇർഫാൻ മുഹമ്മദ്.മരുമക്കൾഅബ്ദുറഹീംകുഞ്ഞിമുഹമ്മദ്ഖാലിദ്മൊയ്തീൻകോയബഷീർഖബറടക്കം വൈകുന്നേരം 4 മണിക്ക് കരിമ്പിൽ ജൂമാമസ്ജിദ് ഖബർസ്ഥാനിൽ
വെന്നിയുർ കുഞ്ഞിമോൻ ഫൈസി അനുസ്മരണം സംഘടിപ്പിച്ചു
Local news

വെന്നിയുർ കുഞ്ഞിമോൻ ഫൈസി അനുസ്മരണം സംഘടിപ്പിച്ചു

തിരൂരങ്ങാടി : സമസ്തയുടെ മുൻകാല നേതാവും സാന്ത്വന പ്രവർത്തകനുമായിരുന്ന കുഞ്ഞിമോൻ ഫൈസി അനുസ്മരണ സമ്മേളനം വെന്നിയൂർ നാസിറുൽ ഉലൂം മദ്റസയിൽ ആത്മീയ സംഗമത്തോടെ സംഘടിപ്പിച്ചു. വാട്‌സ്ആപ്പിൽ വാർത്ത ലഭിക്കാൻ https://chat.whatsapp.com/JiMuBy6ymkSL6D4i2wJyA8 ഷാഫി സഖാഫി മുണ്ടമ്പ്ര അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ യുവ അഭിഭാഷകൻ അബ്ദുൽ കലാം വി എം, അബ്ബാസ് നരിമടക്കൽ എന്നിവരെ ആദരിച്ചു. പരിപാടിയിൽ എം പി അബ്ദു ലത്തീഫ് സഖാഫി, എൻ എം സൈനുദ്ധീൻ സഖാഫി, പി കോയ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു....
തിരൂരങ്ങാടി അർബൻ പിഎച്ച്സി കാച്ചടിയിലേക്ക് മാറ്റി
Local news

തിരൂരങ്ങാടി അർബൻ പിഎച്ച്സി കാച്ചടിയിലേക്ക് മാറ്റി

വെന്നിയൂരിൽ നിന്ന് മാറ്റിയതിനെതിരെ പ്രതിഷേധം തിരൂരങ്ങാടി:  അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ കാച്ചടിയില്‍ പുതിയ കെട്ടിടത്തില്‍ നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. വെന്നിയൂരില്‍ പ്രവര്‍ത്തിച്ചുവന്ന ഹെല്‍ത്ത് സെന്റര്‍ ദേശീയ പാത വികസനത്തെ തുടര്‍ന്ന് കാച്ചടിയിലെ വാടകകെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു. അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററിനു സ്വന്തമായി സ്ഥലം കണ്ടെത്തനുള്ള ശ്രമത്തിലാണെന്ന് ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി പറഞ്ഞു. സിപി സുഹ്‌റാബി അധ്യക്ഷത വഹിച്ചു. സിപി ഇസ്മായില്‍, ഇഖ്ബാല്‍ കല്ലുങ്ങല്‍, വഹീദ ചെമ്പ, എം സുജിനി, കെ.ടി ബാബുരാജന്‍, സമീന മൂഴിക്കല്‍, സോന രതീഷ്. കെ കദിയാമു ടീച്ചര്‍, ശംസു മച്ചിങ്ങല്‍, ഉസ്മാന്‍ കാച്ചടി. സിപി ഗഫൂര്‍, രവി കൊന്നക്കല്‍, ഡോ അനൂപ്. ബബീഷ്, ഡോ: പ്രിയങ്ക, കുറുക്കന്‍ മൂസഹാജി  സംസാരിച്ചു. അതേ സമയം, സ്ഥാപനം വെന്നിയൂരിൽ നിന്ന് മാറ്...