Tuesday, October 13

Tag: Veteran athletic meet

ദേശീയ മാസ്റ്റേഴ്സ് മീറ്റിൽ മൂന്ന് സ്വർണം നേടി കെ.ടി. വിനോദ് നാടിൻ്റെ അഭിമാനമായി
Sports

ദേശീയ മാസ്റ്റേഴ്സ് മീറ്റിൽ മൂന്ന് സ്വർണം നേടി കെ.ടി. വിനോദ് നാടിൻ്റെ അഭിമാനമായി

കോയമ്പത്തൂർ: വെറ്ററൻസ് അത്‌ലറ്റിക് അസോസിയേഷൻ കോയമ്പത്തൂർ നെഹ്റു സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച അഞ്ചാമത് നാഷണൽ മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി മൂന്ന് സ്വർണ മെഡലുകൾ നേടി പരപ്പനങ്ങാടി പാലത്തിങ്ങൽ സ്വദേശി കെ.ടി. വിനോദ് നാടിന്റെ അഭിമാനമായി. 40+ വിഭാഗത്തിൽ 400 മീറ്റർ, 800 മീറ്റർ, 4×400 മീറ്റർ റിലേ മത്സരങ്ങളിലാണ് വിനോദ് സ്വർണ മെഡലുകൾ കരസ്ഥമാക്കിയത്. ദേശീയ തലത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് കേരളത്തിന്റെ കായിക പെരുമ ഉയർത്തിയ വിനോദിന്റെ നേട്ടം പരപ്പനങ്ങാടിക്കും പാലത്തിങ്ങലിനും അഭിമാനമായി. 10, 11 തീയതികളിൽ ആയിരുന്നു മത്സരം കോയമ്പത്തിലായിരുന്നു മത്സരം. പരപ്പനങ്ങാടി പാലത്തിങ്ങൽ കുളത്തിൽ തറമ്മൽ വേലായുധന്റെയും ലക്ഷ്മിയുടെയും രണ്ടാമത്തെ മകനാണ് കെ.ടി. വിനോദ്. ഭാര്യ ശ്രേയ. മകൾ സാൻവിയയും മകൻ അൽവാരോ ജൂലിയോ സാൽവിനും. സഹകരണ വകുപ്പിൽ ഇൻസ്പെക്ടർ ആണ് വിനോദ്. നേരത്തെ കേരള പോലീസ് തരുമായിരുന്...