Tag: vice chancellor

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ശാസ്ത്രയാന്‍ പ്രദർശനം സമാപിച്ചു
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ശാസ്ത്രയാന്‍ പ്രദർശനം സമാപിച്ചു

ശാസ്ത്രയാന്‍ അടുത്തവര്‍ഷം മുതല്‍  ഒരാഴ്ചത്തെ പ്രദർശനം - വി.സി. തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ അക്കാദമിക - ഗവേഷണ മികവുകള്‍ പൊതുജനങ്ങളിലേക്കെത്തിക്കുന്ന ശാസ്ത്രയാന്‍ പ്രദര്‍ശനം അടുത്തവര്‍ഷം മുതല്‍ ഒരാഴ്ചത്തെ പരിപാടിയാക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ പറഞ്ഞു. മൂന്ന് ദിവസം നീണ്ട ശാസ്ത്രയാന്‍ പ്രദര്‍ശനത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌കൂള്‍ പരീക്ഷകളുടെ തിരക്ക് തുടങ്ങും മുമ്പ് ഒക്ടോബര്‍ - നവംബര്‍ മാസങ്ങളില്‍ മേള നടത്തുന്നത് പരിഗണിക്കും. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ഐ.എസ്.ആർ.ഒ. ഉൾപ്പെടെയുള്ള മികച്ച ഗവേഷണ സ്ഥാപനങ്ങളെ പ്രദര്‍ശനത്തിനെത്തിക്കുന്നതിനായി പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെയും മലബാർ ബൊട്ടാണിക്കൽ ഗാർഡന്റെയും  ഡയറക്ടറായ ഡോ. എൻ.എസ്. പ്രദീപ് മുഖ്യാതിഥിയായി. പൊതുജനങ്ങളില്‍ ശാസ്ത്രാവബോധമുണ്ടാ...
university

കോഴിക്കോട്ട് കാലിക്കറ്റിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത് 896 പേർ, മലപ്പുറത്ത് ജൂലായ് 2 ന് പി എസ് എം ഒ യിൽ

കോഴിക്കോട്ട് കാലിക്കറ്റിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത് 896 പേർ കാലിക്കറ്റ് സര്‍വകലാശാല ബിരുദജേതാക്കള്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നേരിട്ട് കൈമാറുന്നതിനായി കോഴിക്കോട് ജില്ലയില്‍ സംഘടിപ്പിച്ച ചടങ്ങ് വൈസ് ചാൻസിലർ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. പ്രൊ വൈസ് ചാൻസിലർ ഡോ. എം. നാസർ അധ്യക്ഷത വഹിച്ചു. കോഴിക്കോട് സെന്റ് ജോസഫ് കോളേജ് ദേവഗിരിയിൽ നടന്ന ചടങ്ങിൽ 896 വിദ്യാർഥികളാണ് ബിരുദ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്. രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ്, സിൻഡിക്കേറ്റംഗങ്ങളായ ഡോ. ടി. വസുമതി, ഡോ. പി.പി. പ്രദ്യുമ്നനൻ, ഡോ. ടി. മുഹമ്മദ് സലിം, എ.കെ. അനുരാജ്, പി. മധു, സെനറ്റംഗം ഡോ. മനോജ് മാത്യൂസ്, ദേവഗിരി കോളേജ് മാനേജർ ഫാ. ബിജു കെ. ഐസക്, പ്രിൻസിപ്പൽ ഡോ. ബോബി ജോസ് തുടങ്ങിയവർ പങ്കെടുത്തു. പരീക്ഷാ കൺട്രോളർ ഡോ. ഡി.പി. ഗോഡ് വിൻ സാംരാജ് നന്ദി പറഞ്ഞു. മലപ്പുറം ജില്ലയിലെ വിദ്യാർഥികൾക്കായി ജൂലൈ രണ്ടിന് ...
university

എന്‍.എസ്.എസ്. ദേശീയ പുരസ്‌കാരം സര്‍വകലാശാലക്ക് കൈമാറി

മികച്ച എന്‍.എസ്.എസ്. പ്രവര്‍ത്തനങ്ങള്‍ക്കുള്ള ദേശീയ പുരസ്‌കാരം കാലിക്കറ്റ് സര്‍വകലാശാലയിലെത്തി. കോവിഡ് കാരണം വിതരണം ചെയ്യാതിരുന്ന 2018-19 വര്‍ഷത്തെ പുരസ്‌കാരമാണ് ഇപ്പോള്‍ കൈമാറിയിരിക്കുന്നത്. രാഷ്ട്രപതിഭവനില്‍ വെച്ച് നടക്കേണ്ട ചടങ്ങ് കോവിഡ് നിയന്ത്രണങ്ങള്‍ കാരണം മുടങ്ങുകയായിരുന്നു. ആ വര്‍ഷത്തെ മികച്ച കോ-ഓര്‍ഡിനേറ്റര്‍ക്കുള്ള മെഡലും കാലിക്കറ്റിലെ തന്നെ പി.വി. വത്സരാജനായിരുന്നു. ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡിനായി കേരള ടീമിനൊപ്പം ഡല്‍ഹിയില്‍ പോയ നിലമ്പൂര്‍ ഗവ. കോളേജിലെ സമീറയാണ് കാലിക്കറ്റിന്റെ പുരസ്‌കാരങ്ങള്‍ കാമ്പസിലെത്തിച്ചത്. സെനറ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ അന്നത്തെ കോ-ഓര്‍ഡിനേറ്റര്‍ പി.വി. വത്സരാജില്‍ നിന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഇവ ഏറ്റുവാങ്ങി. മികച്ച കോ-ഓര്‍ഡിനേറ്റര്‍ക്കുള്ള മെഡല്‍ വി.സി. സമ്മാനിച്ചു. ഭവനരഹിതര്‍ക്ക് വീടുവെച്ചു നല്‍കുന്ന പദ്ധതിയാണ് കാലിക്കറ്റിനെ പുരസ്‌കാരമ...
Education, Malappuram, Other

സര്‍വകലാശാലാ നിയമനങ്ങള്‍ : വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാകരുത്

കാലിക്കറ്റ് സര്‍വകലാശാലയില്‍ വിവിധ തസ്തികകളിലേക്ക് സ്ഥിരനിയമനം നടക്കുന്നുവെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതായി രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അറിയിച്ചു. അടുത്തിടെ സര്‍വകലാശാലാ പ്രസ്സിലേക്ക് കൗണ്ടര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് നല്‍കിയ വിജ്ഞാപനം തെറ്റായ രീതിയില്‍ പ്രചരിപ്പിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ജോലിയാണ്, ഭാവിയില്‍ സ്ഥിരപ്പെടാം എന്ന മട്ടില്‍ സമൂഹമാധ്യമങ്ങളില്‍ ചിലര്‍ നടത്തിയ പ്രചാരണത്തില്‍ നിരവധി പേര്‍ തെറ്റിധരിക്കാനിടയായി. പന്ത്രണ്ടായിരത്തിലധികം അപേക്ഷകളാണ് ഇതിനകം സര്‍വകലാശാലയില്‍ ലഭിച്ചത്. അപേക്ഷാ സമര്‍പ്പണത്തിനും വിവരങ്ങള്‍ അപ് ലോഡ് ചെയ്യുന്നതിനും ചില ഓണ്‍ലൈന്‍ സേവനകേന്ദ്രങ്ങള്‍ വലിയ തുക ഫീസിനത്തിലും ഈടാക്കുന്നതായും ഉദ്യോഗാര്‍ഥികള്‍ പരാതിപ്പെട്ടിരുന്നു. സര്‍വകലാശാലയിലേക്കുള്ള നിയമനങ്ങള്‍ സംബന്ധിച്ച് ഔദ്യോഗിക...
error: Content is protected !!