Tag: Vijayabheri

‘വിജയഭേരി-വിജയസ്പർശം’: ആസൂത്രണ യോഗം ചേർന്നു
Kerala, Malappuram

‘വിജയഭേരി-വിജയസ്പർശം’: ആസൂത്രണ യോഗം ചേർന്നു

നിലമ്പൂർ : തദ്ദേശ സ്വയംഭരണം, പൊതുവിദ്യാഭ്യാസം എന്നീ വകുപ്പുകളും ജില്ലാ ആസൂത്രണ സമിതിയും സംയുക്തമായി നടപ്പിലാക്കുന്ന 'വിജയഭേരി- വിജയ സ്പർശം' പദ്ധതിയുടെ നിലമ്പൂർ ഉപജില്ലാതല ആസൂത്രണ യോഗം ചേർന്നു. പഠനത്തിൽ വിദ്യാർഥികളെ മുൻനിരയിലെത്തിക്കുക, അധികപഠന പിന്തുണ ആവശ്യമുള്ള കുട്ടികളെ കണ്ടെത്തുക, അടുത്ത ഫെബ്രുവരിയോടെ എല്ലാ കുട്ടികളെയും മുൻനിരയിൽ എത്തിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പുഷ്പവല്ലി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ നടത്തിപ്പിന് ആവശ്യമായ ഫണ്ട് ലഭ്യമാക്കുമെന്ന് ഗ്രാമപഞ്ചായത്ത് അധ്യക്ഷർ അറിയിച്ചു. നഗരസഭ-ഗ്രാമപഞ്ചായത്ത് തലത്തിൽ അടിയന്തരമായി പി.ഇ.സി, എം.ഇ.സി യോഗങ്ങൾ വിളിച്ചു ചേർക്കുന്നതിന് തീരുമാനിച്ചു. നിലമ്പൂർ ബി.ആർ.സിയിൽ ചേർന്ന യോഗത്തിൽ നിലമ്പൂർ നഗരസഭാ ചെയർമാൻ മാട്ടുമ്മൽ സലീം അധ്യക്ഷത വഹിച്ചു. വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇൻചാർജ് ഷമീന കാഞ്ഞ...
Education, Malappuram

വിങ്‌സ് മലപ്പുറം പദ്ധതി ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് പുതിയ ചിറകുകള്‍ നല്‍കും: പി.കെ കുഞ്ഞാലിക്കുട്ടി

ജില്ലാ പഞ്ചായത്ത്  ഹയര്‍സെക്കന്‍ഡറി  കരിയര്‍ ഗൈഡന്‍സ് സെല്ലുമായി ചേര്‍ന്ന് കേന്ദ്ര സര്‍വകലാശായിലേക്കുള്ള  പൊതുപരീക്ഷക്ക് അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന  വിങ്‌സ് മലപ്പുറം പദ്ധതി  ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക്  ഉയരങ്ങളിലേക്ക് പറക്കാന്‍  പുതിയ ചിറകുകള്‍ നല്‍കുമെന്ന് പികെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ പറഞ്ഞു. സി.യു.ഇ.ടി പരീക്ഷയ്ക്ക് അപേക്ഷിച്ച വിദ്യാര്‍ത്ഥികളുടെ ജില്ലാതല സംഗമം  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസമേഖലയില്‍ ഇത്തരം നൂതന പദ്ധതികള്‍ ഏറ്റെടുക്കുന്ന മലപ്പുറം ജില്ലാ പഞ്ചായത്ത്  കേരളത്തിലെ  മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്  മാതൃകയാണെന്നും എം.എല്‍.എ പറഞ്ഞു. മലപ്പുറം  ഇന്‍കല്‍ ക്യാമ്പസിലെ  എ.ഐ ഇന്റര്‍നാഷണല്‍ കോളേജില്‍ നടന്ന  ഉദ്ഘാടന ചടങ്ങില്‍ ജില്ലയിലെ 200 സ്‌കൂളുകളില്‍ നിന്നായി ആയിരത്തി &n...
error: Content is protected !!