Wednesday, January 21

Tag: VOTER LIST

എസ് ഐ ആർ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയിൽ പേര് പരിശോധിക്കുന്നത് ഇങ്ങനെ
Information

എസ് ഐ ആർ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയിൽ പേര് പരിശോധിക്കുന്നത് ഇങ്ങനെ

തിരുവനന്തപുരം: ഏറെ ദിവസങ്ങൾ നീണ്ട ആശങ്കകൾക്കൊടുവിൽ സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. 24.08 ലക്ഷം പേർ പട്ടികയിൽ നിന്ന് പുറത്തായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ അറിയിച്ചു. 2,54,42,352 വോട്ടര്‍മാരാണ് കരട് പട്ടികയിലുള്ളത്. 2,78,50856 ആയിരുന്നു സംസ്ഥാനത്തെ വോട്ടർമാർ. 2,5442352 എന്യൂമറേഷൻ ഫോം തിരികെ ലഭിച്ചു. 91.35 ശതമാനം പൂരിപ്പിച്ച് ലഭിച്ചു. 8.65 ശതമാനം അഥവാ 2480503 എണ്ണം തിരികെ കിട്ടാനുണ്ട്. മരിച്ചവരുടെ എണ്ണം 649885 ആണ്. കണ്ടെത്താനുള്ളവർ - 645548. 6.45 ലക്ഷം പേരെ കണ്ടെത്താൻ കഴിഞ്ഞില്ല. മരിച്ചവർ 6.49 ലക്ഷം പേർ. 8.16 ലക്ഷം പേർ താമസം മാറി. ഒന്നിൽ കൂടുതൽ തവണ പേരുള്ളവർ 1.36 ലക്ഷം പേരാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. . 1,23,83,341 പുരുഷൻമാരും 1,30,58,731 സ്ത്രീകളും പട്ടികയിലുണ്ട്. 280 ട്രാൻസ്ജെൻഡർമാരും കരട് പട്ട...
Other

എസ്.ഐ.ആര്‍ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു; ജനു: 22 വരെ ആക്ഷേപം അറിയിക്കാൻ അവസരം

കരട് വോട്ടര്‍ പട്ടിക രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് ജില്ലാ കളക്ടര്‍ കൈമാറി മലപ്പുറം ജില്ലയിലെ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ബൂത്ത് തിരിച്ചുള്ള പുതുക്കിയ എസ്.ഐ.ആര്‍ (തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം) കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് കരട് പട്ടിക അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് കൈമാറി. അര്‍ഹരായ ഒരാള്‍ പോലും എസ്.ഐ.ആര്‍ പട്ടികയില്‍ നിന്ന് പുറത്താകില്ലെന്ന് കളക്ടര്‍ പറഞ്ഞു. ഇന്ന് മുതല്‍ 2026 ജനുവരി 22 വരെ കരടു പട്ടികയില്‍ ആക്ഷേപമുള്ളവര്‍ക്ക് അറിയിക്കാന്‍ അവസരമുണ്ട്. ഫെബ്രുവരി 14 വരെ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ ആക്ഷേപങ്ങളിലുള്ള ഹിയറിങ് നടത്തി ഫെബ്രുവരി 21ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് 1200 വോട്ടര്‍മാരില്‍ കൂടുതലുള്ള എല്...
Other

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം: മലപ്പുറം ജില്ലയില്‍ 99.99% ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയായി; കരട് പട്ടിക ഡിസംബര്‍ 23ന്

13 മണ്ഡലങ്ങളില്‍ ഡിജിറ്റലൈസേഷന്‍ നൂറു ശതമാനവും പൂര്‍ത്തിയായി തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലപ്പുറം ജില്ലയില്‍ 99.99% എന്യൂമറേഷന്‍ ഫോമുകളുടെ ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയിലെ 13 നിയമസഭ മണ്ഡലങ്ങളിലും ഡിജിറ്റലൈസേഷന്‍ നൂറു ശതമാനവും പൂര്‍ത്തിയായി. കൊണ്ടോട്ടി, തിരൂര്‍, വള്ളിക്കുന്ന് മണ്ഡലങ്ങളിലാണ് ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയാവാനുള്ളത്. ഉദ്യോഗസ്ഥരുടെ കൂട്ടായ പരിശ്രമം കൊണ്ടാണ് ഇത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. തീവ്ര വോട്ടര്‍ പട്ടിക പ്രവര്‍ത്തനത്തില്‍ പങ്കാളികളായ എല്ലാ ഉദ്യോഗസ്ഥരെയും ജില്ലാ കളക്ടര്‍ അഭിനന്ദിച്ചു.എസ്.ഐ.ആര്‍. വോട്ടര്‍പട്ടികയുടെ കരട് ഡിസംബര്‍ 23ന് പ്രസിദ്ധീകരിക്കും. അന്നു മുതല്‍ 2026 ജനുവരി 22 വരെ കരടു പട്ടികയില്‍ ആക്ഷേപമുള്ളവര്‍ക്ക് അറിയിക്കാനുള്ള അവസരമുണ്ട്. ഡ...
Information

വോട്ടർ പട്ടികയിൽ നാളെയും മറ്റന്നാളും (4,5) പേര് ചേർക്കാൻ അവസരം

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ നവംബർ 4 , 5 തീയതികളിൽ പേര് ചേർക്കാൻ അവസരമുണ്ടെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 2025 ഒക്ടോബർ 25ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്ത അർഹരായവർക്ക് പട്ടികയിൽ പേര് ചേർക്കുന്നതിനാണ് അവസരം ഉള്ളത്. അനർഹരെ ഒഴിവാക്കുന്നതിനും നിലവിലുള്ള ഉൾ കുറിപ്പുകളിൽ ഭേദഗതി വരുത്തുന്നതിനും സ്ഥാനമാറ്റം നടത്തുന്നതിനും നവംബർ നാല്, അഞ്ച് തീയതികളിൽ അപേക്ഷിക്കാം. പ്രവാസി ഭാരതീയർക്കും പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കുന്നതാണ്. ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർമാർ തുടർനടപടി സ്വീകരിച്ച് സപ്ലിമെൻററി പട്ടികയിൽ നവംബർ 14ന് പ്രസിദ്ധീകരിക്കും. ഇങ്ങനെ പ്രസിദ്ധീകരിച്ച പട്ടികയുടെ പകർപ്പുകൾ അംഗീകൃത രാഷ്ട്രീയപാർട്ടികൾക്ക് സൗജന്യമായി നൽകും. 2025 ജനുവരി ഒന്നിനോ അതിനുമുമ്പ് 18 വയസ്സ് പൂർത്തിയായവർക്ക് വോട്ടർ പട്ടികയിൽ പേര...
Other

വോട്ടർപട്ടികയുടെ എസ് ഐ ആർ പരിഷ്‌ക്കരണം; ജില്ലയിൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു

വോട്ടർപട്ടികയുടെ എസ്.ഐ.ആർ.പരിഷ്കരണം: രാഷ്ട്രീയ പാർട്ടികളുടെ യോഗം ചേർന്നു ജില്ലയിലെ വോട്ടർ പട്ടികയിൽ പ്രത്യേക തീവ്ര പരിഷ്കരണം (എസ്.ഐ.ആർ) നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനായി ജില്ലയിലെ എല്ലാ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെയും യോഗം ചേർന്നു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ വി.ആർ. വിനോദിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. യോഗത്തിൽ ഡെപ്യൂട്ടി കളക്ടർമാർ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു. യോഗ്യരായ ഒരു പൗരനും വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടില്ലെന്നും അതേ സമയം യോഗ്യതയില്ലാത്ത ഏതെങ്കിലും വ്യക്തിയെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഉറപ്പ് വരുത്തുക എന്നതാണ് പ്രത്യേക തീവ്ര പരിഷ്കരണം നടപ്പിലാക്കുന്നതിലൂടെ സാധ്യമാകുന്നതെന്നും ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ക്ക് യാതൊരു വിധ ആശങ്കയും വേണ്ടെന്നും ജി...
Information

തദ്ദേശ തെരഞ്ഞെടുപ്പ്: ഒക്ടോബര്‍ 14 വരെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാം, പ്രവാസികള്‍ക്കും വോട്ടര്‍ പട്ടികയില്‍ ഓണ്‍ലൈനായി പേര് ചേര്‍ക്കാം

മലപ്പുറം : തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനും തിരുത്തല്‍ വരുത്തുന്നതിനും ഒരു വാര്‍ഡിലെ ഒരു ഭാഗത്തുനിന്നും മറ്റൊരു ഭാഗത്തേക്കോ മറ്റൊരു വാര്‍ഡിലേക്കോ മാറുന്നതിനുമുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി നല്‍കാന്‍ ഒക്ടോബര്‍ 14 വരെ അവസരമുണ്ട്. സെപ്റ്റംബര്‍ രണ്ടിന് പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടിക അടിസ്ഥാനമാക്കി കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. ഇതിനായുള്ള നിര്‍ദ്ദേശങ്ങള്‍ എല്ലാ തദ്ദേശസ്ഥാപനങ്ങള്‍ക്കും നല്‍കുന്നതിനായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി യോഗം ചേര്‍ന്നു. 2025 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കാണ് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസരം. കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ച ശേഷം അതാത് ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനത്തും വില്ലേജ് ഓഫീസിലും താലൂക്ക് ഓഫീസിലും പ്രസിദ്ധപ്പെടുത്തണം. മരണപ്പെട്ടവ...
Information

വോട്ടര്‍ പട്ടികയിൽ ഒക്ടോബർ 14 വരെ പേര് ചേര്‍ക്കാം, അന്തിമ വോട്ടര്‍പട്ടിക അടുത്ത മാസം 25ന്

എല്ലാ വോട്ടര്‍മാര്‍ക്കും പ്രത്യേക തിരിച്ചറിയൽ നമ്പര്‍ നൽകും തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയിൽ പേരു ചേര്‍ക്കാൻ വീണ്ടും അവസരം. ഈ മാസം 29 തിങ്കളാഴ്ച മുതൽ അടുത്ത മാസം 14 വരെ അപേക്ഷ നൽകാം. എല്ലാ വോട്ടര്‍മാര്‍ക്കും പ്രത്യേക തിരിച്ചറിയൽ നമ്പര്‍ നൽകുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാൻ അറിയിച്ചു. വോട്ടര്‍ പട്ടിക പുതുക്കുന്നതിനായി കരട് പട്ടിക തിങ്കളാഴ്ച പുറത്തിറക്കും. പുതുക്കി ഈ മാസം ആദ്യം ഇറക്കിയ പട്ടികയാണ് കരട് പട്ടികയായി പ്രസിദ്ധീകരിക്കുന്നത്. ഇതിൽ 2.83 കോടിയലധികം വോട്ടര്‍മാരാണുള്ളത്. 2025 ജനുവരിന് ഒന്നിനോ അതിന് മുൻപോ 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പേര് ചേര്‍ക്കാൻ ഓണ്‍ലൈനായി അപേക്ഷിക്കാം. പേര് ഒഴിവാക്കാനും സ്ഥാന മാറ്റത്തിനും അപേക്ഷ നൽകാം. ഹിയറിങ് ഉണ്ടാകും. അടുത്ത മാസം 25ന് അന്തിമ വോട്ടര്‍ പട്ടിക പുറത്തിറക്കും. എല്ലാ വോട്ടര്‍മാര്‍ക്കും സംസ്ഥാന തെരഞ്ഞെട...
Information

തദ്ദേശ തിരഞ്ഞെടുപ്പ്: പുതിയ വാർഡ് അടിസ്ഥാനത്തിലുള്ള കരട് വോട്ടർപട്ടിക നാളെ (ജൂലൈ 23) പ്രസിദ്ധീകരിക്കും 

ആഗസ്റ്റ്  7  വരെ പട്ടികയില്‍ പേര് ചേര്‍ക്കാം തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള കരട് പട്ടിക നാളെ (ജൂലൈ 23) പ്രസിദ്ധീകരിക്കുമെന്നും അന്തിമ വോട്ടര്‍പട്ടിക ആഗസ്റ്റ് 30ന് പ്രസിദ്ധീകരിക്കുമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. കരട് വോട്ടർപട്ടികയിൽ 1034 തദ്ദേശസ്ഥാപനങ്ങളുടെ 20,998 വാർഡുകളിലായി 2,66,78,256 (1,26,32,186 പുരുഷന്മാരും, 1,40,45,837 സ്ത്രീകളും, 233 ട്രാൻസ്ജെൻഡറും) വോട്ടർമാരാണുള്ളത്.  2024ൽ സംക്ഷിപ്ത പുതുക്കൽ നടത്തിയ വോട്ടർപട്ടിക പുതിയ വാർഡുകളിലേക്ക് ക്രമീകരിച്ചാണ് കരട് പട്ടിക തയ്യാറാക്കിയിട്ടുള്ളത്.2020ലെ പൊതുതിരഞ്ഞെടുപ്പിനു ശേഷം നിലവിലുണ്ടായിരുന്ന വോട്ടർപട്ടിക 2023 ഒക്ടോബറിലും 2024 ജൂലൈയിലും പുതുക്കൽ നടത്തിയിരുന്നു. 2023 ഒക്ടോബറിലെ കരടിൽ 2,76,70,536 വോട്ടർമാരാണുണ്ടായിരുന്നത്. പട്ടികയിൽ പുതുത...
Information, Kerala, Other

വിവരങ്ങള്‍ വിരല്‍തുമ്പില്‍ അറിയാന്‍ വോട്ടര്‍ ഹെല്‍പ് ലൈന്‍

രാജ്യത്താകമാനമുള്ള വോട്ടര്‍മാര്‍ക്ക് തിരഞ്ഞെടുപ്പ് സംബന്ധിച്ച സേവനങ്ങളും വിവരങ്ങളും ലഭിക്കാന്‍ സഹായകമാവുന്ന ആപ്ലിക്കേഷനാണ് വോട്ടര്‍ ഹെല്‍പ് ലൈന്‍. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഡൈനാമിക് പോര്‍ട്ടലില്‍ നിന്നും തല്‍സമയ ഡാറ്റ ഈ ആപ്പ് വഴി ലഭ്യമാക്കുന്നു. വോട്ടര്‍മാരെ പ്രചോദിപ്പിക്കുകയും ബോധവല്‍ക്കരിക്കുകയുമാണ് ഈ ആപ്ലിക്കേഷന്റെ പ്രധാന ലക്ഷ്യം. വോട്ടര്‍മാര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പ് വഴിയും സാധിക്കും. വോട്ടര്‍ പട്ടികയില്‍ പേര് തിരയാനും വോട്ടര്‍ രജിസ്ട്രേഷനും പരിഷ്‌കരണത്തിനും ഫോമുകള്‍ സമര്‍പ്പിക്കാനും ഡിജിറ്റല്‍ ഫോട്ടോ വോട്ടര്‍ സ്ലിപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും പരാതികള്‍ നല്‍കാനും കഴിയുന്ന സമഗ്രമായ ആപ്ലിക്കേഷനാണിത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്നോ ആപ്പിള്‍ ആപ് സ്റ്റോറില്‍നിന്നോ വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ് ഡൗണ്‍ലോഡ് ചെയ്ത് ഫോണില്‍ വരുന്ന ഒ.ടി.പി രജിസ്ട്...
Malappuram, Other

വോട്ടര്‍ പട്ടിക പുതുക്കല്‍; അന്തിമ പട്ടിക ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കും ; ജില്ലാകലക്ടറുടെ അധ്യക്ഷതയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ചേര്‍ന്നു

വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ അധ്യക്ഷതയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. ഒക്ടോബര്‍ 27ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയിലെ പരാതികള്‍ തീര്‍പ്പാക്കിയ ശേഷം 2024 ജനുവരി അഞ്ചിന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. വോട്ടര്‍ പട്ടിക പുതുക്കല്‍, ആധാര്‍ ലിങ്കിംഗ്, 18 വയസ്സ് തികഞ്ഞ പൗരന്മാരുടെ വോട്ട് ചേര്‍ക്കല്‍ എന്നിവ പരിശോധിക്കണം. ഭിന്നശേഷിക്കാരായ ആളുകളുടെ വിവരങ്ങൾ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും കലക്ടര്‍ പറഞ്ഞു. നിയോജക മണ്ഡല അടിസ്ഥാനത്തില്‍ പ്രത്യേകം ലിസ്റ്റ് തയ്യാറാക്കണം. രാഷ്ട്രീയ പാർട്ടികൾ ഓരോ പോളിംഗ് സ്റ്റേഷനിലും ബൂത്ത് ലെവല്‍ ഏജന്റുമാരെ നിയോഗിക്കണം. നിയോജക മണ്ഡല അടിസ്ഥാനത്തിലും വില്ലേജ് തലത്തിലും വോട്ടര്‍പട്ടിക പുതുക്കല്‍ സംബന്ധിച്ച് വ്യാപകമായ പ്രചരണം നടത്തണമെന്നും ജില്ലാകല...
error: Content is protected !!