Monday, August 18

Tag: welfare party

ജനങ്ങളെ തമ്മിലടിപ്പിച്ച് ജയിക്കാനുള്ള സിപിഎം ശ്രമത്തെ നിലമ്പൂര്‍ പരാജയപ്പെടുത്തി: വെല്‍ഫെയര്‍ പാര്‍ട്ടി
Malappuram

ജനങ്ങളെ തമ്മിലടിപ്പിച്ച് ജയിക്കാനുള്ള സിപിഎം ശ്രമത്തെ നിലമ്പൂര്‍ പരാജയപ്പെടുത്തി: വെല്‍ഫെയര്‍ പാര്‍ട്ടി

മലപ്പുറം : വിവിധ സമുദായങ്ങളെ ഭിന്നിപ്പിച്ചും തമ്മിലടിപ്പിച്ചും തെരഞ്ഞെടുപ്പ് ജയിക്കാനുള്ള സിപിഎം ശ്രമത്തെ നിലമ്പൂരിലെ ജനങ്ങള്‍ പരാജയപ്പെടുത്തിയെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. ഉപതെരഞ്ഞെടുപ്പില്‍ സിപിഎം ആസൂത്രിതമായി നടത്തിയ ധ്രുവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രീയമായ മറുപടിയാണ് ജനങ്ങള്‍ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പുണ്ടാക്കിയ രാഷ്ട്രീയകാരണങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതിരിക്കാന്‍ സംഘപരിവാറിനെ തോല്‍പ്പിക്കുന്ന വര്‍ഗ്ഗീയ പ്രചാരണം സിപിഎം നടത്തിയെങ്കിലും യഥാര്‍ത്ഥ കാരണങ്ങള്‍ മനസ്സിലാക്കി തന്നെയാണ് ജനങ്ങള്‍ വോട്ട് വിനിയോഗിച്ചതെന്നാണ് ഫലം സൂചിപ്പിക്കുന്നത്. സര്‍ക്കാരിനെതിരായ ജനരോഷവും ഭരണവിരുദ്ധ വികാരവും തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രകടമാണെന്നും റസാഖ് പാലേരി പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടിയെ മുന്‍നിര്‍ത്തി സിപിഎം നടത്തിയ ദുഷ്ടപ്രവര്‍ത്തനത്തെ ജ...
Local news

വെൽഫെയർ പാർട്ടി നന്നമ്പ്ര പഞ്ചായത്ത് പദയാത്ര ആരംഭിച്ചു

തിരൂരങ്ങാടി : നാടിന്റെ നന്മക്ക് നമ്മളൊന്നാവണം എന്ന ആശയം ഉയർത്തിപ്പിടിച്ച് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ്‌ റസാഖ് പാലേരി നടത്തുന്ന സാഹോദര്യ കേരള പദയാത്രയുടെ ഭാഗമായി വെൽഫെയർ പാർട്ടി നന്നമ്പ്ര പഞ്ചായത്ത് പ്രസിഡന്റ്‌ ആലംഗീർ വി.കെ നയിക്കുന്ന സാഹോദര്യ പദയാത്ര ആരംഭിച്ചു. വെൽഫെയർ പാർട്ടി തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ്‌ സാബിർ കൊടിഞ്ഞി പദയാത്ര ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിച്ചു. ആലംഗീർ വി.കെ അഭിവാദ്യങ്ങളർപ്പിച്ചു സംസാരിച്ചു. ലുബ്‌ന സി പി, അലി അക്ബർ കുണ്ടൂർ, അയ്യൂബ്. പി, അബ്ദുസ്സലാം, ജാസ്മിൻ.ടി, ഖാലിദ് കൊടിഞ്ഞി, നൗഷാദ് കുണ്ടൂർ, ഖാദർ ഹാജി പി, രായിൻ കുട്ടി വി.കെ, ഹസ്സൻ കെ, ആസിഫ് അലി, സലീം കൊടിഞ്ഞി, റസിയ, ഷമീന വി.കെ എന്നിവർ നേതൃത്വം നൽകി....
Kerala, Local news, Malappuram

മണിപ്പൂര്‍ ജനതക്ക് ഐക്യദാര്‍ഢ്യം ; വെല്‍ഫെയര്‍ പാര്‍ട്ടി പന്തം കൊളുത്തി പ്രകടനം നടത്തി

വേങ്ങര : മണിപ്പൂര്‍ ജനതക്ക് ഐക്യദാര്‍ഢ്യം വെല്‍ഫെയര്‍ പാര്‍ട്ടി പറപ്പൂര്‍ പഞ്ചായത്ത് കമ്മറ്റി കുഴിപ്പുറത്ത് പന്തം കൊളുത്തി പ്രകടനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് നജീബ് കൊളക്കാട്ടില്‍, സെക്രട്ടറി മുനീര്‍, ട്രഷറര്‍ ഫൈസല്‍ ടിടി , ജലീല്‍ പികെ, അലവി എംകെ, ബഷീര്‍ ടി, ജാവീദ് ഇഖ്ബാല്‍, തുമ്പത്ത് അബ്ബാസ് മാസ്റ്റര്‍ സൈതാലി കുട്ടി മാസ്റ്റര്‍, എന്നിവര്‍ നേതൃത്വം നല്‍കി....
Malappuram

ഏകീകൃത സിവിൽകോഡ് സവർണ്ണാധിപത്യം അടിച്ചേൽപിക്കാനുള്ള ആർഎസ്എസ് ഗൂഢ നീക്കം: റസാഖ് പാലേരി

തിരൂരങ്ങാടി: ഏകീകൃത സിവിൽകോഡ് നടപ്പാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം വംശീയ സവർണാധിപത്യം അടിച്ചേൽപിക്കാനുള്ള ആർ.എസ്.എസ് ശ്രമങ്ങളുടെ ഭാഗം മാത്രമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി പറഞ്ഞു. സംസ്ഥാന നേതാക്കളുടെ വാർഡ്‌ തല സന്ദർശങ്ങളുടെ ഭാഗമായി നന്നമ്പ്ര പഞ്ചായത്ത് 18-ാം വാർഡ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാ മൂല്യങ്ങളായ മതേതരത്വവും ബഹുസ്വരതയും നിലനിൽക്കണമെങ്കിൽ വൈവിധ്യങ്ങളെ അംഗീകരിക്കണം. രാജ്യത്ത് നിലവിൽ വ്യത്യസ്ത സിവിൽ കോഡുകൾ പിന്തുടരുന്ന നൂറ് കണക്കിന് ജനവിഭാഗങ്ങളുണ്ട്. ഇതൊക്കെ ഇല്ലാതാക്കി വർണ്ണാശ്രമ വ്യവസ്ഥയ്ക്ക് കീഴിലേക്ക് രാജ്യത്തെ കൊണ്ടുവരാനുള്ള നീക്കം മതേതര സമൂഹം അനുവദിക്കില്ല. 2014 ൽ ബി.ജെ.പി ഭരണകൂടത്തെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ പ്രതിപക്ഷ നിര ഐക്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിൽ ഏകീകൃത സിവിൽകോഡ് മുന്നോട്ട് വെയ്ക്ക...
Information, Other

താനൂർ ബോട്ടപ്പകടത്തെ തുടർന്ന് ആതുര സേവന രംഗത്ത് മഹത്തായ സേവനം കാഴ്ചവെച്ച തിരൂരങ്ങാടി താലൂക് ഹോസ്പിറ്റലിലെ ജീവനക്കാരെ വെൽഫെയർ പാർട്ടി ആദരിച്ചു

താനൂർ ബോട്ടപ്പകടത്തെ തുടർന്ന് ആതുര സേവന രംഗത്ത് മഹത്തായ സേവനം കാഴ്ചവെച്ച തിരൂരങ്ങാടി താലൂക് ഹോസ്പിറ്റലിലെ ജീവനക്കാരെ വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ ആദരിച്ചു. ജില്ലാ കമ്മറ്റിയഗം സൈതലവി കാട്ടേരി തിരൂരങ്ങാടി താലൂക് ഹോസ്പിറ്റൽ സ്റ്റാഫ് സെക്രട്ടറി ഡോ :രാജാഗോപാലിന് ആശുപത്രിക്കുള്ള ഉപഹാരം കൈമാറി. വെൽഫയർ പാർട്ടി മണ്ഡലം നേതാകളായ ഹംസ വെന്നിയൂർ, പാലാഴി കോയ, വി. കെ രായികുട്ടി, അൻവർ സാദത് കരിപ്പറമ്പ്, ഫിറോസ്, അനസ്, താലൂക് ഹോസ്പിറ്റൽ ഡി.ഐ.സി. മെഡിക്കൽ ഓഫീസർ ഡോ:കുഞ്ഞാവുട്ടി,ആർ.എം.ഒ.ഡോ.ഹാഫിസ് റഹ്മാൻ,പി.ആർ.ഒ.അബ്ദുൽ മുനീർ സി.വി.,നഴ്സിംഗ് ഓഫീസർ സുധ,അഷ്റഫ് കളത്തിങ്ങൽ പാറ,ജാസിം,മറ്റു ജീവനക്കാർ എന്നിവർ സന്നിഹിതരായിരുന്നു....
error: Content is protected !!