Tag: Whatsapp

ഏഴ് പുതിയ ഫീച്ചറുകളും ആയി വാട്‌സ്ആപ്പ് എത്തുന്നു
Other, Tech

ഏഴ് പുതിയ ഫീച്ചറുകളും ആയി വാട്‌സ്ആപ്പ് എത്തുന്നു

ഈ വര്‍ഷം ഏഴ് പുതിയ ഫീച്ചറുകളും ആയി എത്തിയിരിക്കുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ്. ചാറ്റ് ലോക്ക്, എഡിറ്റ് ബട്ടണ്‍, എച്ച് ഡി ഫോട്ടോകള്‍, സ്‌ക്രീന്‍ പങ്കിടല്‍ തുടങ്ങി ചില സവിശേഷമായ അപ്‌ഡേറ്റുകളാണ് വാട്‌സ്ആപ്പ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്. ചാറ്റ് ലോക്ക് ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ വ്യക്തിപരമായ ചാറ്റുകള്‍ ലോക്ക് ചെയ്യാനുള്ള സൗകര്യമാണ് ഇതിലൂടെ വാട്‌സ്ആപ്പ് നല്‍കുന്നത്. ഇത് പ്രവര്‍ത്തനക്ഷമമാക്കുന്നതിനായി ചാറ്റിന്റെ പ്രൊഫൈല്‍ സെക്ഷനില്‍ പോയി ചാറ്റ് ലോക്ക് ഫീച്ചറില്‍ ടാപ്പ് ചെയ്താല്‍ മതിയാകും. ചാറ്റ് ലോക്ക് ഫീച്ചര്‍ ആക്റ്റിവേറ്റ് ചെയ്യുന്നതോടെ ചാറ്റുകള്‍ ഒരു പ്രത്യേക ഫോള്‍ഡറിലേക്ക് മാറും. എച്ച് ഡി ഫോട്ടോ അയക്കല്‍ എച്ച് ഡി ക്വാളിറ്റിയിലുള്ള ഫോട്ടോകള്‍ അയക്കാനുള്ള ഒരു ഓപ്ഷന്‍ കൂടി ഇപ്പോള്‍ വാട്‌സ്ആപ്പ് അവതരിപ്പിച്ചിരിക്കുകയാന്‍്. എന്നാല്‍ വാട്ട്സ്ആപ്പില്...
Feature, Reviews, Tech

വാട്ട്‌സ്ആപ്പ് വീഡിയോ കോളില്‍ ഒരേ സമയം 15 പേര്‍, വരുന്നത് വന്‍ മാറ്റങ്ങള്‍; പുതിയ പ്രേത്യേകതകള്‍

സാധാരണയായി ആപ്പിന്റെ ഉപയോക്താക്കള്‍ കൂടുതലായി ഉപയോഗിക്കുന്ന ഫീച്ചറാണ് വീഡിയോ കോള്‍. ഇനി മുതല്‍ വാട്ട്‌സ്ആപ്പ് വീഡിയോ കോളില്‍ ലാന്‍ഡ്‌സ്‌കേപ്പ് മോഡും ലഭ്യമാകും. വാട്ട്‌സ്ആപ്പ് കോളിനെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കും. വാട്ട്‌സാപ്പിന്റെ ഔദ്യോഗിക ചേഞ്ച്ലോഗിലാണ് വാട്ട്‌സ്ആപ്പ് ഇത് സംബന്ധിച്ച പ്രസ്താവന പുറത്ത് ഇറക്കിയത്. അജ്ഞാത കോളര്‍ ഫീച്ചര്‍ സൈലന്റ് ആക്കുന്ന സൈലന്‍സ് അണ്‍ നോണ്‍ കോളേഴ്സ് ഫംഗ്ഷന്‍ ഉടനെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് നേരത്തെ കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇത് ഇന്‍കമിംഗ് കോളുകള്‍ നിയന്ത്രിക്കാന്‍ ഉപയോക്താക്കളെ സഹായിക്കും. പ്രത്യേകിച്ച് അജ്ഞാത കോളര്‍മാരില്‍ നിന്നുള്ളവ. സെറ്റിംഗ്‌സ് - പ്രൈവസി - കോളുകള്‍ എന്നതിലേക്ക് പോയി അജ്ഞാത നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ സൈലന്റ് ആക്കാന്‍ ഉപയോക്താക്കള്‍ക്ക് കഴിയും. സ്പാം കോളുകളും തടയാന്‍ ഇത് വഴി സാധിക്കും. വാട്ട്‌സ്ആപ്പ് ഇടയ്ക്...
Information, Kerala

സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷണത്തില്‍, വാട്സ് ആപ്പ് കോളുകള്‍ റെക്കോര്‍ഡ് ചെയ്യപ്പെടും ; പ്രചരിക്കുന്നതിലെ വാസ്തവമെന്ത്

തിരുവനന്തപുരം : ഈ അടുത്തായി സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന രണ്ട് സന്ദേശങ്ങളാണ് വാട്‌സ്ആപ്പ് കോളുകള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുമെന്നും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷണത്തിലാണെന്നും. എന്നാല്‍ ഇതില്‍ എന്തെങ്കിലും സത്യാവസ്ഥ ഉണ്ടോ ?. പലരും ഇതില്‍ ആശങ്കപ്പെടുന്നുമുണ്ട്. എന്നാല്‍ ഇതിലെ സത്യാവസ്ഥ പറയുകയാണ് കേരള പോലീസ്. പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് കേരള പൊലീസ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സന്ദേശം ഒരു സര്‍ക്കാര്‍ ഏജന്‍സികളും ഇതുവരെയും നല്‍കിയിട്ടില്ലെന്നും പൊലീസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. രണ്ടു മൂന്ന് വര്‍ഷം മുന്‍പ് ഇറങ്ങിയ ഈ വ്യാജസന്ദേശം ആരോ വീണ്ടും വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെ ഷെയര്‍ ചെയ്തിരിക്കുയാണ്. അടിസ്ഥാന രഹിതമായ ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് പൊലീസ് പറഞ്ഞു. കേരള പൊലീസ് ഫേസ്ബുക്കില്‍ കുറിച്ചത് ദേ പിന്നേം…. എല്ലാ വാട്‌സ് ആപ്പ്...
Crime

കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ടിക്റ്റോക് താരം അറസ്റ്റിൽ

കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രമുഖ ടിക്റ്റോക് താരം അറസ്റ്റിൽ. ചിറയിന്‍കീഴ് വെള്ളല്ലൂര്‍ കീഴ്‌പേരൂര്‍ കൃഷ്ണക്ഷേത്രത്തിന് സമീപം വിനീതിനെയാണ് (25) തമ്ബാനൂര്‍ പൊലീസ് അറസ്റ്റുചെയ്തത്. പരവൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെ തമ്ബാനൂരിലെ ലോഡ്ജിലെത്തിച്ച്‌ കഴിഞ്ഞമാസം പീഡിപ്പിച്ച കേസിലാണ് നടപടി. ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെടുന്ന പെണ്‍കുട്ടികളെ ഫേസ്ബുക്ക്, വാട്സാപ്പ് തുടങ്ങിയവയിലൂടെ പിന്തുടര്‍ന്ന് സൗഹൃദം ഉറപ്പിക്കുന്നതാണ് ഇയാളുടെ രീതിയെന്നും സമാനമായ വേറെയും കേസുകളെക്കുറിച്ച്‌ വിവരം ലഭിച്ചതായും പൊലീസ് അറിയിച്ചു. തനിക്ക് പുതിയ കാര്‍ വാങ്ങുന്നതിനായി ഒപ്പം വരണമെന്ന് ആവശ്യപ്പെട്ടായിരുന്നു പെണ്‍കുട്ടിയെ ഇയാള്‍ ക്ഷണിച്ചത്. തിരുവനന്തപുരത്തെത്തിയപ്പോള്‍ ഫ്രഷ് ആവാമെന്നു പറഞ്ഞ് ലോഡ്ജില്‍ മുറിയെടുത്ത ശേഷമായിരുന്നു പീഡനം. പെണ്‍കുട്ടി സുഹൃത്തുക്കളോട് വിവരം പറഞ്ഞതോടെയാണ് പൊലീസില്‍ പരാതിയെത്തിയത്. പ്രത...
Other

യുവതിക്ക് അശ്‌ളീല വീഡിയോയും സന്ദേശങ്ങളും അയച്ച യുവാവ് പിടിയിൽ

തിരൂരങ്ങാടി : യുവതിക്ക് അശ്ലീല സന്ദേശങ്ങളും വീഡിയോയും അയച്ച സംഭവത്തിൽ യുവാവിനെ പോലീസ് പിടികൂടി. കൊണ്ടോട്ടി ഒഴുകൂർ പരമ്പിലാക്കൽ ഹൗസിൽ മുഹമ്മത് നിഷാദിനെയാണ് ( 24 ) തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. മൂന്നിയൂർ സ്വദേശിനിയായ വിവാഹിതയായ യുവതിയുടെ വാട്സപ്പിലും ഇൻസ്റ്റഗ്രാമിലുമാണ് ഇയാൾ അശ്ലീല വീഡിയോയും സന്ദേശങ്ങളും അയച്ചത്. ഇതിനെ തുടർന്ന് യുവതി തിരൂരങ്ങാടി പോലീസിൽ പരാതി നൽകുകയായിരുന്നു. ഇയാളെ എസ് ഐ എൻ.മുഹമ്മദ് റഫീഖ് അറസ്റ്റ് ചെയ്തു. ...
error: Content is protected !!