Thursday, September 17

Tag: Yarathumpadi

എആർ നഗർ കഴുങ്ങും തോട്ടത്തിൽ മൊയ്തീൻ അന്തരിച്ചു
Obituary

എആർ നഗർ കഴുങ്ങും തോട്ടത്തിൽ മൊയ്തീൻ അന്തരിച്ചു

ഏ ആർ നഗർ: യാറത്തും പടി അറക്കൽ പുറായ കഴുങ്ങും ത്തോട്ടത്തിൽ മൊയ്തീൻ(60) അന്തരിച്ചു.ഭാര്യമാർ: ലൈല, പരേതയായ ഖമറുന്നീസ. പിതാവ്. മുഹമ്മദ് കുട്ടിമാതാവ്. ആയിഷമക്കൾ: ഉമൈബ, സൗദാബി . മജീദ്. ഷാഹിന. ഷാഫി.മരുമക്കൾ: ഫൗമിയ, ജസ് നി, അൻവർ, ഷംസുദ്ദീൻ, .നൗഷാദ് .കബറക്കം. ബുധനാഴ്ച രാവിലെ 8.30 ന്പാലമഠത്തിൽ ച്ചിന ജുമാ മസ്ജിദിൽ
എ ആർ നഗറിൽ കാർ ബൈക്കിൽ ഇടിച്ച് കുന്നുംപുറം സ്വദേശി മരിച്ചു
Accident

എ ആർ നഗറിൽ കാർ ബൈക്കിൽ ഇടിച്ച് കുന്നുംപുറം സ്വദേശി മരിച്ചു

തിരൂരങ്ങാടി: എ ആർ നഗർ പുകയൂർ- യാറത്തും പടി റോഡിൽ കൊട്ടംചാലിൽ കാർ ബൈക്കിലിടിച്ച് യുവാവ് മരിച്ചു. കുന്നുംപുറം ദാറുൽ ഷിഫ ആശുപത്രിക്ക് സമീപത്തെ വളയങ്ങാടൻ മുഹമ്മദ് അലിയുടെ മകൻ ഹിഷാം അലി (19) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെ അറക്കൽ പുറായ കൊട്ടംചാലിൽ വെച്ചാണ് അപകടം. പുതിയ പോർഷോ കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു എന്നു നാട്ടുകാർ പറഞ്ഞു. കുട്ടിയെ മദ്രസയിലേക്ക് ബൈക്കിൽ കൊണ്ടുപോകുമ്പോഴാണ് അപകടം. കൂടെയുണ്ടായിരുന്ന 5 വയസ്സുകാരിയായ കുട്ടിയെ പരിക്കുകളോടെ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹിഷാം അലിയുടെ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ....
ശ്മശാനത്തെ ചൊല്ലി തർക്കം, എ ആർ നഗറിൽ മൃതദേഹം സംസ്കരിക്കുന്നത് തടഞ്ഞു
Other

ശ്മശാനത്തെ ചൊല്ലി തർക്കം, എ ആർ നഗറിൽ മൃതദേഹം സംസ്കരിക്കുന്നത് തടഞ്ഞു

എ ആർ നഗർ : മൃതദേഹം സംസ്കരിക്കുന്നതിനെ ചൊല്ലി തർക്കം. ഒടുവിൽ തഹസിൽദാറും ജനപ്രതിനിധികളും ഇടപെട്ട് താൽക്കാലികമായി പരിഹരിച്ചു. യാറത്തും പടിയിലെ ശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കുന്നത് സംബന്ധിച്ചാണ് ഇരു വിഭാഗങ്ങൾ തമ്മിൽ തർക്കമുണ്ടായത്. പുതിയങ്ങാടി തേരി കൊറ്റി ക്കുട്ടി (95) യാണ് മരിച്ചത്. ഇവരുടെ മൃതദേഹം സംസ്കരിക്കാനായി ഞായറാഴ്ച വൈകുന്നേരം കുഴിയെടുക്കാനെത്തിയപ്പോൾ മറു വിഭാഗം തടയുകയായിരുന്നു. ഇവരുടെ കുടുംബ ശ്മശാനം ആണെന്നാണ് ഈ വിഭാഗം പറയുന്നത്. എന്നാൽ ഇപ്പോൾ മരിച്ചവരുടെ ബന്ധുക്കളെ ഉൾപ്പെടെ ഇവിടെ സംസ്കരിച്ചിട്ടുണ്ടെന്നും ഇവർക്കും കൂടി അവകാശപ്പെട്ട താണെന്നും മരിച്ചയാളുടെ ബന്ധുക്കളും പറയുന്നു. വൈകുന്നേരം തർക്കം കയ്യാങ്കളിയോളം എത്തിയപ്പോൾ പോലിസ് ഇടപെട്ടു രണ്ട് കൂട്ടരെയും വിളിപ്പിച്ചു സി ഐ യുടെ നേതൃത്വത്തിൽ രാത്രി ചർച്ച നടത്തിയെങ്കിലും പരിഹാരം ആയില്ല. തുടർന്ന് സംസ്കാരം തടയുമെന്ന് പ്രഖ്യാപിച്ച വിഭാഗം ര...