Tag: Yellow alert

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വ്യാപക മഴക്ക് സാധ്യത, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ റിപ്പോര്‍ട്ട്
Kerala, Malappuram, Other

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വ്യാപക മഴക്ക് സാധ്യത, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മധ്യ, വടക്കന്‍ ജില്ലകളില്‍ വ്യാപക മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ റിപ്പോര്‍ട്ട്. 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഉച്ചക്ക് ശേഷം മലയോര മേഖലയില്‍ ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ട്. പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍ കാസര്‍ഗോഡ് മലയോര മേഖലയില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തീരമേഖലകളിലും, കിഴക്കന്‍ മേഖലകളിലും മഴ കനത്തേക്കും. കര്‍ണാടകയ്ക്ക് മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടതായും കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്ത 3 മണിക്കൂറില്‍ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, മലപ...
Other

ശക്തമായ മഴയ്ക്ക് സാധ്യത, 9 ജില്ലകളിൽ യെല്ലോ അലർട്ട്; 3 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും മഴ കനക്കും. 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മലയോര മേഖലകളില്‍ ശക്തമായ മഴയോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വലക്ക് ഏര്‍പ്പെടുത്തി. തീരദേശ വാസികളും മത്സ്യതൊഴിലാളികളും ജാഗ്രത പാലിക്കണം. അതേസമയം മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രഫഷണല്‍ കോളജുകള്‍ക്ക് ഉള്‍പ്പെടെയാണ് നാളെ അവധി....
Other

കേരളത്തില്‍ ഇന്ന് മഴ മുന്നറിപ്പ്; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം ഉള്‍പ്പടെയുള്ള മേഖലകളില്‍ പുലര്‍ച്ചെ മുതല്‍ കനത്ത മഴയാണ് ലഭിക്കുന്നത്. അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം മുതല്‍ മലപ്പുറം വരെയുള്ള മധ്യ വടക്കന്‍ ജില്ലകളിലാണ് മുന്നറിയിപ്പ്. തമിഴ്നാട്ടില്‍ പ്രവേശിച്ച മാന്‍ദൗസ് ചുഴലിക്കാറ്റ് ന്യൂനമര്‍ദമായി മാറിയെങ്കിലും, ഇതാണ് കേരളത്തില്‍ മഴ കനക്കാന്‍ കാരണം.ന്യൂനമര്‍ദ്ദം കേരളത്തിലേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാല്‍ അടുത്തദിവസങ്ങളിലും സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴ ലഭിക്കും. നാളെയും മറ്റന്നാളും കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്....
Other

തുലാവർഷം ആരംഭിച്ചു; നാളെ മുതൽ കേരളത്തിൽ കനത്ത മഴ

തുലാവർഷം തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കൽ തീരദേശ മേഖലയിലും ആന്ധ്രാപ്രാദേശിന്റെ തെക്കൻ തീരദേശ മേഖലയിലും ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി ബംഗാൾ ഉൾക്കടലിനു മുകളിൽ രൂപപ്പെട്ട വടക്ക് കിഴക്കൻ കാറ്റിനെ തുടർന്ന് നാളെ മുതൽ ബുധനാഴ്ച വരെ കേരളത്തിൽ വ്യാപക മഴയ്‌ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല. യെലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ: ∙ ഞായർ (ഒക്ടോബർ 30): കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട് ∙ തിങ്കൾ (ഒക്ടോബർ 31): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി. ∙ ചൊവ്വ (നവംബർ 01): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുള...
Other

സംസ്ഥാനത്ത് നാല് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്

സംസ്ഥാനത്ത് നാല് ജില്ലകളിൽ യെല്ലോ അലേർട്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷകേന്ദ്രം അറിയിച്ചിരിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതാണ് ഇതിന് കാരണം. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിലാണ് ന്യൂനമർദം രൂപപ്പെട്ടത്. ഇതിന്റെ ഭാ​ഗമായി കേരളത്തിൽ എല്ലാ ജില്ലകളിലും വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത ഉണ്ട്. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ആന്ധ്രാ പ്രദേശ് തീരത്തേക്ക് ന്യൂനമർദം നീങ്ങാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ....
error: Content is protected !!