Tag: youth committed suicide

നിങ്ങള്‍ കയറിയത് നിയമവിരുദ്ധമായ സൈറ്റില്‍, പണം തന്നില്ലെങ്കില്‍ അറസ്റ്റ് ; സൈബര്‍ സെല്ലിന്റെ പേരില്‍ വ്യാജ സന്ദേശം ലഭിച്ച വിദ്യാര്‍ത്ഥി ജീവനൊടുക്കി
Calicut, Kerala, Other

നിങ്ങള്‍ കയറിയത് നിയമവിരുദ്ധമായ സൈറ്റില്‍, പണം തന്നില്ലെങ്കില്‍ അറസ്റ്റ് ; സൈബര്‍ സെല്ലിന്റെ പേരില്‍ വ്യാജ സന്ദേശം ലഭിച്ച വിദ്യാര്‍ത്ഥി ജീവനൊടുക്കി

കോഴിക്കോട്: സൈബര്‍ സെല്ലിന്റെ പേരില്‍ വ്യാജ സന്ദേശം ലഭിച്ച വിദ്യാര്‍ത്ഥി ജീവനൊടുക്കി. കോഴിക്കോട് സാമൂതിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി ആദിനാഥാണ് (16) മരിച്ചത്. കുട്ടിയെ ബുധനാഴ്ച കോഴിക്കോട് ചേവായൂരിലെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയോട് സാമ്യമുള്ള സൈറ്റ് ഉപയോഗിച്ചാണ് ഹാക്കര്‍ വിദ്യാര്‍ഥിയോട് 33,900 രൂപ ആവശ്യപ്പെട്ടത്. നിയമവിരുദ്ധമായ സൈറ്റിലാണ് കയറിയതെന്നും പണം തന്നില്ലെങ്കില്‍ പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുമെന്നും അറസ്റ്റ് ചെയ്യുമെന്നുമാണ് ലാപ്‌ടോപ്പ് സ്‌ക്രീനില്‍ സന്ദേശം വന്നത്. ബ്രൗസര്‍ ലോക്ക് ചെയ്തെന്നും കംപ്യൂട്ടര്‍ ബ്ലോക്ക് ചെയ്തെന്നുമുള്ള സന്ദേശത്തോടെയുമാണ് വ്യാജ എന്‍.സി.ആര്‍.ബി. സ്‌ക്രീന്‍ ലാപ്‌ടോപ്പില്‍ വിദ്യാര്‍ഥി കണ്ടത്. എന്‍.സി.ആര്‍.ബി.യുടെ മുദ്രയും ഹാക്കര്‍ ഉപയോഗിച്ചു. ഒപ്പം സ്‌ക്രീനില്‍ അശോക...
National

നിരവധി തവണ പെണ്ണ് കാണല്‍ നടത്തി, ഒന്നും നടന്നില്ല ; വിവാഹം കഴിക്കാനാകാത്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി ; ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

വിവാഹം നടക്കാത്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. കര്‍ണാടകത്തിലെ ഉത്തര കന്നഡ ജില്ലയിലാണ് സംഭവം. ഉത്തര കന്നഡ ജില്ലയിലെ യല്ലാപ്പൂര്‍ താലൂക്കിലെ തെലങ്കാര സ്വദേശിയായ കിര്‍ഗരിമാനിലെ യുവ കര്‍ഷകനായ നാഗരാജ ഗണപതി ഗാവോങ്കറാണ് (35) മരിച്ചത്. ഇന്ന് രാവിലെയോടെയാണ് വീടിന് സമീപത്തെ കുന്നിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. വിവാഹം നടക്കാത്തതിലുള്ള മനോവിഷമത്താലാണ് ജീവിതം അവസാനിപ്പിക്കുന്നതെന്ന് യുവാവ് കുറിപ്പ് എഴുതിവെച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, യുവാവ് വിവിധ ഭാഗങ്ങളില്‍ വിവാഹത്തിന് പെണ്‍കുട്ടിയെ അന്വേഷിക്കുകയായിരുന്നു. നിരവധി തവണ പെണ്ണ് കാണല്‍ നടത്തിയെങ്കിലും അതില്‍ ഒരെണ്ണം പോലും വിവാഹത്തിലേക്ക് എത്തിയില്ല. വിവാഹത്തിന് പെണ്‍കുട്ടിയെ ലഭിക്കാത്തതില്‍ ഗണപതി ഗാവോങ്കര്‍ കടുത്ത അസ്വസ്ഥനായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. കൂടാതെ, കഴിഞ്ഞ രണ്ടാഴ്ചയായി യുവാവ് ആരോടും സംസാ...
error: Content is protected !!