നീറ്റ് പരീക്ഷയ്ക്ക് ഉന്നത വിജയം : കൊടിഞ്ഞിയിലെ ഫാത്തിമ ഫൈറുസയ്ക്ക് യൂത്ത് ലീഗിന്റെ ആദരം
തിരൂരങ്ങാടി : കൊടിഞ്ഞിയില്‍ നിന്നും നീറ്റ് പരീക്ഷയ്ക്ക് ഉന്നത വിജയം നേടിയ കൊടിഞ്ഞി സെന്‍ട്രല്‍ ബസാറിലെ പൊറ്റാണിക്കല്‍ ഫാത്തിമ ഫൈറൂസയെ കൊടിഞ്ഞി മേഖല മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി അനുമോദിച്ചു.
അനുമോദന ചടങ്ങില്‍ മുസ്ലിം യൂത്ത് ലീഗ് തിരൂരങ്ങാടി നിയോജകമണ്ഡലം പ്രസിഡന്റ് യുഎ റസാഖ്, മുസ്ലിം ലീഗ് നേതാക്കളായ കോയ പാലക്കാട്ട്, കരീം പാലക്കാട്ട്, വാര്‍ഡ് മെമ്പര്‍ ഇ. പി. സാലിഹ്, യൂത്ത് ലീഗ് നേതാക്കളായ ഫൈസല്‍ കുഴിമണ്ണില്‍, അഫ്‌സല്‍ ചാലില്‍, വാഹിദ് കരുവാട്ടില്‍, ജുബൈര്‍ തേറാമ്പില്‍, വനിതാ ലീഗ് നേതാവ് അസ്യ തേറാമ്പില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പൊറ്റാണിക്കല്‍ ജംഷിയാസ്- റഹ്‌മത്ത് ദമ്പതികളുടെ മകളാണ്....