Friday, October 16

Tag: അജിത്ത് കൊളാടി

പാരമ്പര്യവും പോരാട്ടവീര്യവും തൊട്ടറിഞ്ഞ് അജിത്ത് കൊളാടി; ചരിത്ര സ്മാരകങ്ങളും കുടുംബങ്ങളും സന്ദർശിച്ച് പ്രചരണം
Politics

പാരമ്പര്യവും പോരാട്ടവീര്യവും തൊട്ടറിഞ്ഞ് അജിത്ത് കൊളാടി; ചരിത്ര സ്മാരകങ്ങളും കുടുംബങ്ങളും സന്ദർശിച്ച് പ്രചരണം

തിരൂരങ്ങാടി: തിരഞ്ഞെടുപ്പ് പ്രചരണം രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ, മണ്ഡലത്തിന്റെ ചരിത്രവും പോരാട്ട സ്മരണകളും ഇരമ്പുന്ന കേന്ദ്രങ്ങൾ സന്ദർശിച്ച് തിരൂരങ്ങാടി എൽ.ഡി.എഫ് സ്ഥാനാർത്ഥി അജിത്ത് കൊളാടി. വോട്ടർമാരെ നേരിൽ കാണുന്നതിനൊപ്പം പ്രദേശത്തെ സാംസ്കാരിക-ചരിത്ര നായകരുടെ വസതികൾ സന്ദർശിച്ചും പഴയകാല നേതാക്കളുടെ അനുഗ്രഹം തേടിയുമാണ് അജിത്ത് കൊളാടിയുടെ പര്യടനം മുന്നേറുന്നത്.തിങ്കളാഴ്ച രാവിലെ പാലത്തിങ്ങൽ ന്യൂകട്ടിൽ പ്രഭാത സവാരിക്കെത്തിയവരുമായി സംവദിച്ചുകൊണ്ടാണ് സ്ഥാനാർത്ഥി പര്യടനം ആരംഭിച്ചത്. തുടർന്ന് മണ്ഡലത്തിലെ ചരിത്രപ്രധാനമായ ഇടങ്ങളിലേക്കും വ്യക്തിത്വങ്ങളിലേക്കും അദ്ദേഹം എത്തിച്ചേർന്നു.മലബാർ സമരത്തിന്റെ ഉജ്ജ്വല സ്മരണകൾ ഇരമ്പുന്ന വീടുകളിലായിരുന്നു സ്ഥാനാർത്ഥിയുടെ പ്രധാന സന്ദർശനം.വിജ്ഞാന വെളിച്ചം പകർന്നുനൽകിയ അക്ഷരദീപം പത്മശ്രീ കെ.വി. റാബിയയുടെ വസതിയിലും സന്ദർശിച്ചു. മലബാർ സമരത്തിലെ ധീര സേനാനികളായിര...
ജനമനസ്സുകൾ കീഴടക്കാൻ അജിത്ത് കൊളാടി; മണ്ഡലത്തിൽ സജീവ പര്യടനം
Politics

ജനമനസ്സുകൾ കീഴടക്കാൻ അജിത്ത് കൊളാടി; മണ്ഡലത്തിൽ സജീവ പര്യടനം

തിരൂരങ്ങാടി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശത്തിലേക്ക് മണ്ഡലം കടക്കുമ്പോൾ, വോട്ടർമാരെ നേരിൽ കണ്ട് പിന്തുണ തേടുന്ന തിരക്കിലാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി അജിത്ത് കൊളാടി. പുലർച്ചെ മുതൽ രാത്രി വൈകുന്നത് വരെ നീളുന്ന സജീവമായ പ്രചരണ പരിപാടികളാണ് മണ്ഡലത്തിലുടനീളം നടക്കുന്നത്. രാവിലെ 6 മണിക്ക് പരപ്പനങ്ങാടി അഞ്ചപ്പുരയിലെ MEC 7 വ്യായാമ കേന്ദ്രം സന്ദർശിച്ചുകൊണ്ടാണ് സ്ഥാനാർത്ഥി തന്റെ പര്യടനം ആരംഭിച്ചത്. വ്യായാമത്തിനെത്തിയ യുവാക്കളുമായും മുതിർന്നവരുമായും അദ്ദേഹം ആശയവിനിമയം നടത്തി. നിയാസ് പുളിക്കലകത്ത്, ലത്തീഫ് തെക്കേപ്പാട്ട് തുടങ്ങിയ പ്രമുഖ എൽഡിഎഫ് നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. തുടർന്ന് പെരുമണ്ണ പഞ്ചായത്തിലെ കരിക്കപ്പാറ കണ്ടിലകത്ത് ക്ഷേത്രത്തിലെ ഉത്സവ പരിപാടികളിൽ അജിത്ത് കൊളാടി പങ്കെടുത്തു. ഉത്സവത്തിനെത്തിയ വിശ്വാസികളെയും നാട്ടുകാരെയും കണ്ട് അദ്ദേഹം വോട്ടഭ്യർത്ഥിച്ചു.രാത്രി 8 മണിക്ക് കുരിയാട് നടന...
രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റ് നൽകില്ലെന്ന് സിപിഐ.
Politics

രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റ് നൽകില്ലെന്ന് സിപിഐ.

തിരൂരങ്ങാടി : മത്സരിക്കാൻ സീറ്റ് ലഭിക്കാത്തതിനാൽ മുസ്ലിം ലീഗുമായി ഇടഞ്ഞ ലീഗ് നേതാവും മുൻ എംഎൽഎയും ആയ അബ്ദുറഹ്മാൻ രണ്ടത്താണിക്ക്തിരൂരങ്ങാടി യിലെ സീറ്റ് നൽകില്ലെന്ന് സിപിഐ നേതൃത്വം അറിയിച്ചു. തിരൂരങ്ങാടി മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കാൻ ഇദ്ദേഹം താൽപര്യം പ്രകടിപ്പിച്ചതായി വാർത്തകൾ പ്രചരിച്ചിരുന്നു. സിപിഎം നേതൃത്വം ഇതിന് സമ്മതം അറിയിച്ചതായും വാർത്തകൾ ഉണ്ടായിരുന്നു. സിപിഎം ജില്ലാ കമ്മിറ്റി ഇടപെട്ടാന് സ്ഥാനാർത്ഥിയാക്കുന്നത് എന്നായിരുന്നു പ്രചരണം. എന്നാൽ, തിരൂരങ്ങാടി സീറ്റിൽ അബ്ദുൽ റഹ്മാൻ രണ്ടത്താണിയെ സ്ഥാനാർഥി ആക്കുന്നത് സംബന്ധിച്ച് ആരും തങ്ങളോട് ചർച്ച നടത്തിയിട്ടില്ലെന്ന് സിപിഐ നേതാക്കൾ പറഞ്ഞു. തിരൂരങ്ങാടി സീറ്റ് സിപിഐ യുടേത് ആണ്. ഇവിടെ പ്രഖ്യാപിച്ച സ്ഥാനാർഥി അജിത് കൊളാടി തന്നെ മത്സരിക്കും.അതിൻ്റെ പ്രചരണവുമായി മുന്നോട്ട് പോകുകയാണെന്നും സിപിഐ നേതാക്കൾ പറഞ്ഞു. സിപിഎമ്മിന് താൽപര്യമെങ്ക...
തിരൂരങ്ങാടിയിലെ നിയുക്ത എൽഡിഎഫ് സ്ഥാനാർഥി അജിത്ത് കൊളാടി പ്രചാരണം തുടങ്ങി
Politics

തിരൂരങ്ങാടിയിലെ നിയുക്ത എൽഡിഎഫ് സ്ഥാനാർഥി അജിത്ത് കൊളാടി പ്രചാരണം തുടങ്ങി

തിരൂരങ്ങാടി നിയോജകമണ്ഡലം നിയുക്തഎൽഡിഎഫ് സ്ഥാനാർത്ഥി അജിത്ത് കൊളാടി തിരൂരങ്ങാടിയിൽ ഗൃഹ സന്ദർശനം നടത്തി. പതിനാറുങ്ങൽ, കരിപറമ്പ്, ചെമ്മാട്, തിരൂരങ്ങാടി, കാച്ചടി, കരിമ്പിൽ കക്കാട് എന്നീ പ്രദേശങ്ങളിലെ പ്രമുഖ വ്യക്തികളുടെ വീടുകളിലാണ് സന്ദർശനം നടത്തിയത് സ്ഥാനാർത്ഥി യോടൊപ്പം സിപിഐഎം തിരൂരങ്ങാടി ഏരിയ കമ്മിറ്റി അംഗങ്ങളായ എം പി ഇസ്മായിൽ, കെ രാമദാസ്, സിപിഐ തിരൂരങ്ങാടി ലോക്കൽ കമ്മിറ്റി സെക്രട്ടറി സി പി നൗഫൽ, പി എം എം സി ടി ചെയർമാൻ കെ മുഹമ്മദാലി, ടി പി ബാലസുബ്രഹ്മണ്യൻ, സി എം അലി, മലയിൽ പ്രഭാകരൻ, മാണിതൊടിക ഇസ്മായിൽ, ബബീഷ് കെ.പി,എ ടി ജാബിർ ഷാഫി മക്കാനിഎന്നിവർ സ്ഥാനാർത്ഥിയോടൊപ്പം ഉണ്ടായിരുന്നു. സിപിഐ ഔദ്യോഗികമായി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കമ്മിറ്റി സ്ഥാനാർഥിക്ക് അംഗീകാരം നൽകിയിട്ടുണ്ട്. അതേസമയം മുസ്ലിം ലീഗ് ഇതുവരെ സ്ഥാനാർഥി ആരെന്ന് തീരുമാനിച്ചിട്ടില്ല. അഞ്ചോളം പേരാണ് ഇവിടേക്ക് സീറ്റിന് ശ്രമ...