Wednesday, October 7

Tag: ജില്ലാ കലക്ടർ

താനൂർ താലൂക്ക് ആശുപത്രിയിൽ കിടത്തി ചികിത്സ : ജില്ലാ കലക്ടർ ആശുപത്രി സന്ദർശിച്ചു
Malappuram

താനൂർ താലൂക്ക് ആശുപത്രിയിൽ കിടത്തി ചികിത്സ : ജില്ലാ കലക്ടർ ആശുപത്രി സന്ദർശിച്ചു

താനൂർ താലൂക്കാശുപത്രി ജില്ലാ കളക്ടർ സന്ദർശിച്ചു താനൂർ താലൂക്കാശുപത്രിയിൽ കിടത്തി ചികിത്സ ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ ആശുപത്രിയും ഐസൊലേഷൻ വാർഡും സന്ദർശിച്ചു. ആശുപത്രിയിൽ നടന്നുവരുന്ന നിർമാണ വികസന പ്രവർത്തനങ്ങൾ നേരിട്ട് കണ്ട ജില്ലാ കളക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് പ്രവർത്തനങ്ങളുടെ പുരോഗതി വിശദമായി ചോദിച്ചറിഞ്ഞു. താനൂർ എം.എൽ.എ. പി. കെ. നവാസിന്റെ നിരന്തരമായ ഇടപെടലുകളുടെ ഭാഗമായി ആശുപത്രിയിൽ എത്രയും വേഗം കിടത്തി ചികിത്സ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കി രോഗികൾക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനാണ് ജില്ലാ കലക്ടർ നേരിട്ടെത്തി പുരോഗതി വിലയിരുത്തിയത്. നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും ആശുപത്രിയിലെത്തുന്ന രോഗികൾക്ക...
മഞ്ചേരി മെഡിക്കല്‍ കോളജിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ ഡിസംബര്‍ 31നകം പൂര്‍ ത്തിയാക്കാൻ തീരുമാനം
Other

മഞ്ചേരി മെഡിക്കല്‍ കോളജിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ ഡിസംബര്‍ 31നകം പൂര്‍ ത്തിയാക്കാൻ തീരുമാനം

മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിര്‍മ്മിക്കുന്ന ക്രിറ്റിക്കല്‍ കെയര്‍ യൂണിറ്റിന്റെ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഡിസംബര്‍ 31നകം പൂര്‍ത്തിയാക്കാന്‍ മഞ്ചേരി എം.എല്‍.എ അഡ്വ. എം. റഹ്‌മത്തുള്ളയുടെ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയലിന്റെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. പല കാരണങ്ങള്‍ കൊണ്ടും മന്ദഗതിയിലായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിനായാണ് എംഎല്‍എയുടെയും ജില്ലാ കളക്ടറുടെയും നേതൃത്വത്തില്‍ തുടര്‍ച്ചയായി അവലോകന യോഗം നടത്തുന്നത്. വിവിധ നിര്‍മ്മാണ ഏജന്‍സികള്‍ക്കും കരാറുകാര്‍ക്കും സിവില്‍, ഇലക്ട്രിക്കല്‍, ഫയര്‍, തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കേണ്ട സമയ പരിധി നല്‍കി. ചുറ്റുമതില്‍, ലാന്‍ഡ്‌സ്‌കേപ്പിംഗ,് ഫര്‍ണിച്ചര്‍ തുടങ്ങിയവയ്ക്ക് ആവശ്യമായ ഫണ്ടുകള്‍ കണ്ടെത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും യോഗം നിര്‍ദ്ദേശിച്ചു വിവിധ വകുപ്പുകള...
അനധികൃത ഖനനം: ജില്ലയിൽ സ്പെഷ്യൽ സ്ക്വാഡ് പരിശോധന ശക്തമാക്കി
Other

അനധികൃത ഖനനം: ജില്ലയിൽ സ്പെഷ്യൽ സ്ക്വാഡ് പരിശോധന ശക്തമാക്കി

മലപ്പുറം: ജില്ലയിൽ അനധികൃത ഖനനവും ധാതുക്കളുടെ അനധികൃത കടത്തും തടയുന്നതിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംയുക്ത സ്ക്വാഡ് പരിശോധന ശക്തമാക്കി. ജിയോളജി, റവന്യൂ, പൊലീസ്, പഞ്ചായത്ത് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് സ്ക്വാഡ് രൂപീകരിച്ചിട്ടുള്ളത്. നിരീക്ഷണം കർശനമാക്കുന്നതിന്റെ ഭാഗമായി ഊരകം, കണ്ണമംഗലം പ്രദേശങ്ങളിലും പരിസരങ്ങളിലുമായി അഞ്ച് ചെക്ക്പോസ്റ്റുകൾ സ്ഥാപിച്ച് പരിശോധന ഊർജ്ജിതമാക്കിയിട്ടുണ്ട്.ആഗസ്റ്റ് 12 നാണ് സ്ക്വാഡ് പ്രവര്‍ത്തനം തുടങ്ങിയത്. പരിശോധനയുടെ ആദ്യ രണ്ട് ദിവസങ്ങളിലായി മെറ്റലും എം-സാൻഡും അനധികൃതമായി കടത്തിയ മൂന്ന് വാഹനങ്ങൾ പിടിച്ചെടുത്തു. സാധുവായ പരിസ്ഥിതി അനുമതി (ഇ.സി.) ഇല്ലാതെ പ്രവർത്തിച്ചതായി കണ്ടെത്തിയ നെടിയിരിപ്പിലെ ക്വാറിയുടെ പ്രവർത്തനം തടഞ്ഞ് ജിയോളജി വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകി. കൊണ്ടോട്ടി താലൂക്കിലെ വാഴക്കാട് വില്ലേജിൽ പ്രവർത്തിച്ചിരുന...