Saturday, November 28

Tag: മുഖ്യമന്ത്രി ചെമ്മാട്ട്

ദാറുല്‍ഹുദാ ബിരുദദാനം: പ്രാരംഭസമ്മേളനം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
Other

ദാറുല്‍ഹുദാ ബിരുദദാനം: പ്രാരംഭസമ്മേളനം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരൂരങ്ങാടി: ദാറുല്‍ഹുദായില്‍ നിന്ന് 12 വര്‍ഷത്തെ പഠന-പരിശീലനം പൂര്‍ത്തീകരിച്ച് ഹുദവി ബിരുദം സ്വീകരിക്കുന്ന 370 യുവപണ്ഡിതന്മാര്‍ക്കും സഹ്‌റാവിയ്യ ബിരുദം സ്വീകരിക്കുന്ന 33 സഹ്‌റാവിയ്യകള്‍ക്കുമുള്ള ബിരുദദാന ചടങ്ങുകളുടെ പ്രാരംഭ സമ്മേളനം ഇന്ന് മുഖ്യമന്ത്രി ശ്രീ. വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. വ്യവസായ, ഐ.ടി, & എ.ഐ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കട്ടി, പി.എം.എ സമീര്‍ എം.എല്‍.എ പങ്കെടുക്കും. ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി ആധ്യക്ഷ്യം വഹിക്കും.നാളെ രാവിലെ 10 മണിക്ക് നടക്കു സിബാഖ് സമാപന സെഷനില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വക്കേറ്റ് എന്‍ ശംസുദ്ദീന്‍ മുഖ്യാതിഥിയാകും. പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും. വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ അധ്യക്ഷനാകും.ഫാത്തിമ സഹ്‌റാ ഇസ്‌ലാമിക് വനിതാ കോളേജില്‍ നിന്ന് പഠനം പ...