Friday, November 13

Tag: ലോക മുസ്ലിം നേതാക്കൾ

ലോകത്തെ സ്വാധീനമേറിയ 500 മുസ്‌ലിംകളില്‍ ഇത്തവണയും ഡോ. ബഹാഉദ്ദീന്‍ നദ്‌വി
Other

ലോകത്തെ സ്വാധീനമേറിയ 500 മുസ്‌ലിംകളില്‍ ഇത്തവണയും ഡോ. ബഹാഉദ്ദീന്‍ നദ്‌വി

അമ്മാന്‍: ലോകത്തെ സ്വാധീനിച്ച അഞ്ഞൂറ് മുസ്‌ലിം വ്യക്തിത്വങ്ങളില്‍ ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാല വൈസ് ചാന്‍സലറും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഇത്തവണയും ഇടം നേടി. മതപണ്ഡിതരുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ഡോ. നദ്‌വി മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത്. ജോര്‍ദാനിലെ അമ്മാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ ഇസ്‌ലാമിക് സ്ട്രാറ്റജിക് സ്റ്റഡീസ് സെന്റര്‍, അമേരിക്കയിലെ ജോര്‍ജ്ടൗണ്‍ യൂനിവേഴ്‌സിറ്റിയുമായി സഹകരിച്ചാണ് പ്രതിവര്‍ഷം പട്ടിക പുറത്തിറക്കുന്നത്. 2027- ലെ മാന്‍ ഓഫ് ദി ഇയര്‍ ആയി വടക്കന്‍ ഗാസയിലെ കമാല്‍ അദ് വാന്‍ ഹോസ്പിറ്റല്‍ ഡയറക്ടറും ശിശുരോഗ വിദഗ്ധനുമായ ഡോ. ഹുസാം അബു സഫിയയെയും വുമണ്‍ ഓഫ് ദി ഇയര്‍ ആയി ഫാഥിമാ സഹ്‌റാ ശൈഖാബാദിയെയുമാണ് തെരഞ്ഞെടുത്തത്. 2026 ഫെബ്രുവരിയില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 156 വിദ്യാര്‍ത്ഥിനികള്‍ കൊല്ലപ്പെട്ട മിനാബ് സ്‌കൂള്‍ അക്...