വൈലത്തൂർ ടൗൺ വികസനത്തിനും ബൈപാസിനും 13 കോടി അനുവദിച്ചു
കടുത്ത ഗതാഗതക്കുരുക്കിൽ വലയുന്ന വൈലത്തൂരിന് ശാശ്വത പരിഹാരമേകി ടൗൺ വികസനത്തിനും പൊന്മുണ്ടം–ഓവുങ്ങൽ ബൈപാസ് നിർമാണത്തിനുമായി ആദ്യഘട്ടത്തിൽ 13 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. കെ.ബഷീർ അറിയിച്ചു. ടൗൺ വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്ന നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് ആവശ്യമായി വരുന്ന അധിക തുകയും പൊതുമരാമത്ത് വകുപ്പ് തടസ്സമില്ലാതെ അനുവദിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.പദ്ധതിക്കായി സ്ഥലം വിട്ടുനൽകുന്ന ഉടമകൾക്ക് കെട്ടിടങ്ങൾക്കും മറ്റ് സ്വത്തുക്കൾക്കും ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് പരിഹാരം നൽകുന്നതിനാവശ്യമായ എസ്റ്റിമേറ്റും അനുബന്ധ പ്രവർത്തനങ്ങളും പൊതുമരാമത്ത് വകുപ്പ് തന്നെ നേരിട്ട് ഏറ്റെടുക്കും. ഇതിന്റെ അടിസ്ഥാനത്തിൽ അടിയന്തരമായി വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കി ഭരണാനുമതിക്കായി സമർപ്പിക്കാൻ റോഡ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർക്ക് മന്ത്രി നിർദേശം നൽകിയി.
ടൗൺ നവീകരണത്തിന് ...

