നികുതി വര്‍ധനവ് ; എല്‍ഡിഎഫ് അംഗങ്ങളുടെ കൂടി പിന്തുണയോടെ പ്രമേയം പാസാക്കി എആര്‍ നഗര്‍ പഞ്ചായത്ത്

തിരുരങ്ങാടി : കെട്ടിട നികുതി, പെര്‍മിറ്റ് അപേക്ഷ ഫീസുകള്‍ വര്‍ധിപ്പിച്ചതിനെതിരെ എല്‍ഡിഎഫ് അംഗങ്ങളുടെ കൂടി പിന്തുണയോടെ എആര്‍ നഗര്‍ പഞ്ചായത്ത് ഐകകണ്‌ഠേന പ്രമേയം പാസാക്കി. ഫീസുകള്‍ വര്‍ധിപ്പിച്ച് പൊതുജനങ്ങളെ പ്രയാസപ്പെടുത്തിയുള്ള അധിക വരുമാനം പഞ്ചായത്തിന് ആവശ്യമില്ലെന്ന് പഞ്ചായത്ത് ഭരണ സമിതി തീരുമാനിക്കുകയായിരുന്നു. ജനങ്ങള്‍ക്ക് നികുതി കുറക്കാനുള്ള തീരുമാനമായത് കൊണ്ടാണ് പിന്തുണച്ചതെന്നും ജനങ്ങള്‍ക്കൊപ്പമാണെന്നും എല്‍ഡിഎഫ് അംഗങ്ങള്‍ പറഞ്ഞു.

കെട്ടിട പെര്‍മിറ്റ് ഫീസ് നിശ്ചയിക്കുന്നതിനുള്ള അധികാരം ജനങ്ങളുടെ നിത്യ ജീവിതവുമായി ബന്ധപ്പെട്ട് ഏറ്റവും അടുത്ത് ഇടപെടേണ്ടിവരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുകയോ,കെട്ടിട പെര്‍മിറ്റ് കൂട്ടിയ തീരുമാനം പുനപരിശോധിക്കുകയോ, പിന്‍വലിക്കുകയോ ചെയ്യണമെന്നും, അല്ലാത്തപക്ഷം വര്‍ദ്ധിപ്പിച്ച നിരക്കുകള്‍ നടപ്പിലാക്കുന്നതില്‍ നിന്ന് അബ്ദുറഹ്‌മാന്‍ നഗര്‍ ഗ്രാമപഞ്ചായത്തിന് ഒഴിവാക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കണമെന്നും 2-ാം വാര്‍ഡ് അംഗം സി.കെ.ജാബിര്‍ അവതരിപ്പിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രമേയം 7 -ാം വാര്‍ഡ് അംഗം പി.കെ.ഫിര്‍ദൗസ് പിന്താങ്ങി.

പ്രസിഡന്റ് കെ.ലിയാഖത്തലി ആധ്യക്ഷ്യത വഹിച്ചു. പ്രമേയത്തിന് വൈസ് പ്രസിഡന്റ് ശ്രീജ സുനില്‍,സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ റഷീദ് കൊണ്ടാണത്ത്, ലൈല പുല്ലൂണി, മറ്റു മെമ്പര്‍മാര്‍ എന്നിവര്‍ പിന്തുണ പ്രഖ്യാപിച്ചു. പ്രമേയത്തിന് യോഗം ഐക്യകണ്ഡേനെ പൂര്‍ണ്ണ പിന്തുണയാണ് നല്‍കിയത്

error: Content is protected !!