
തിരൂരങ്ങാടി : തലപ്പാറയിൽ കാറിടിച്ച് തോട്ടിൽ വീണ സ്കൂട്ടർ യാത്രക്കാരന്റെ മൃതദേഹം ലഭിച്ചു. കിഴക്കൻ തോട്ടിൽ മുട്ടിച്ചിറ ചോനാരി കടവിൽ നിന്ന് 100 മീറ്റർ താഴ്ഭാഗത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്.
വലിയ പറമ്പ് സ്വദേശി ചാന്ത് അഹമ്മദ് കോയയുടെ മകൻ മുഹമ്മദ് ഹാശിർ (23) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 6.35 നായിരുന്നു അപകടം. അന്ന് മുതൽ തിരച്ചിൽ തുടരുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് ലഭിച്ചത്. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. നോമ്പു തുറക്കുള്ള ഭക്ഷണം വാങ്ങി വരുമ്പോൾ കോഴിക്കോട് ഭാഗത്തേക്കുള്ള സർവീസ് റോഡിൽ വെച്ചാണ് കാറിടിച്ചത്. ഇടിയെ തുടർന്ന് തോട്ടിലേക്ക് വീഴുകയായിരുന്നു. ഇന്ന് രാവിലെ തോട്ടിൽ പൊങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു