
താനൂർ: ചിറക്കൽ, “ആദരം 2025” എന്ന് പേരിട്ട ജി.എൽ.പി സ്കൂൾ രായിരിമംഗലത്തിന്റെ 96-ാമത് വാർഷികവും പി.ടി.സി.എംശ്രീ രാധാകൃഷ്ണൻ എം യാത്രയയപ്പ് ചടങ്ങും താനൂർ നഗരസഭ വൈസ് ചെയർപേഴ്സൺ ശ്രീമതി സുബൈദ ഒ.കെ ഉദ്ഘാടനം ചെയ്തു
വാർഡ് കൗൺസിലർ ദീബീഷ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ടി പി മുസ്തഫ താനൂർ ബിപിസി കുഞ്ഞികൃഷ്ണൻ, കെ പി എൻ എം യു പി സ്കൂളിലെ പ്രധാന ആധ്യാപിക മറിയ ടീച്ചർ വികസന സമിതി അംഗം ടി അറുമുഖൻ മുൻ പ്രധാന അധ്യാപിക ഉഷാകുമാരി,പിടിഎ പ്രസിഡണ്ട് ജിതേഷ് പി കെ, എം പി ടി എ പ്രസിഡണ്ട് ഷാജിമോൾ എന്നിവർ ആശംസകൾ അർപ്പിച്ചു. സംസാരിച്ചു പ്രധാന അധ്യാപകൻ വിനോദ് ഇ. കെ സ്വാഗതവും പ്രോഗ്രാം കൺവീനർ ശാന്തി നന്ദിയും പറഞ്ഞു.
ചടങ്ങിൽ വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികളുടെ യും എൽഎസ്എസ് ജേതാക്കളെയും ടാലന്റ് സെർച്ച് എക്സാം റാങ്ക് ജേതാക്കളയും അനുമോദിച്ചു. ദീർഘകാലത്തെ ശേഷം വിരമിക്കുന്ന ശ്രീ രാമകൃഷ്ണൻ ഉള്ള ഉപഹാര സമർപ്പണവും കുട്ടികളുടെ വിവിധ കലാപരിപാടികളിലും നടന്നു വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ചിത്രരചന മത്സരം നാടൻപാട്ട് മത്സരം എന്നിവയിലെ വിദ്യാർത്ഥികളുടെ സമ്മാനവിതരണവും നടന്നു. മുഖ്യ അതിഥിയായി ജനിൽ മിത്രനയിച്ച തപ്പും തൊടിയും മുഖ്യ ആകർഷണമായി.