വാളയാര്‍ കേസിലെ പ്രതി പ്രവര്‍ത്തനം നിലച്ച ഫാക്ടറിക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

കൊച്ചി: വാളയാര്‍ പ്രായപൂര്‍ത്തിയാവാത്ത സഹോദരിമാര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസിലെ നാലാം പ്രതി പാലക്കാട് സ്വദേശി മധുവിനെ കൊച്ചിയില്‍ പ്രവര്‍ത്തനം നിലച്ച ഫാക്ടറിക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചി ബിനാനി സിങ്ക് കമ്പനിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വാളയാര്‍ കേസില്‍ സിബിഐ പുനരന്വേഷണം തുടരുന്നതിനിടെയാണ് പ്രതിയുടെ മരണം. സ്‌ക്രാപ്പ് നീക്കുന്ന കരാര്‍ എടുത്ത കമ്പനിയുടെ മണ്ണ് പരിശോധന വിഭാഗത്തില്‍ ജീവനക്കാരനായിരുന്നു മധു. കേസില്‍ ജാമ്യം കിട്ടിയതിന് ശേഷം ഇയാള്‍ കൊച്ചിയിലെത്തിയിരുന്നു. മരിച്ച കുട്ടികളുടെ അടുത്ത ബന്ധു കൂടിയാണ് ചെറിയ മധു.

2017 ജനുവരി 7നും മാര്‍ച്ച് 4നുമായാണു പതിമൂന്നും ഒന്‍പതും വയസ്സുള്ള സഹോദരിമാരെ വീടിനോടു ചേര്‍ന്നു ഷീറ്റു മേഞ്ഞ ചായ്പ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രായപൂര്‍ത്തിയാവാത്ത ഒരാള്‍ ഉള്‍പ്പെടെ 5 പേരാണു കേസിലെ പ്രതികള്‍. വലിയ മധു, ചെറിയ മധു, ഷിബു, പ്രദീപ് എന്നീ 4 പ്രതികള്‍ക്കെതിരെ 6 കേസുകളാണുണ്ടായിരുന്നത്. ഇതില്‍ ണ്ടു പെണ്‍കുട്ടികളെയും പീഡിപ്പിച്ച കേസില്‍ പ്രതിയായ ആലപ്പുഴ ചേര്‍ത്തല സ്വദേശിയായ പ്രദീപ് വിചാരണയ്ക്കിടെ ആത്മഹത്യ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നാലാം പ്രതിയായ ചെറിയ മധുവും ജീവനൊടുക്കിയത്.

error: Content is protected !!