പ്ലസ് വണ്‍ പ്രവേശനം; ഇന്ന് കൂടി അപേക്ഷിക്കാം ; ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ മലപ്പുറത്ത്

പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസരം ഇന്ന് അവസാനിക്കും. വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേയ്ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണവും നാളെ വൈകുന്നേരം അഞ്ചു മണി വരെയാണ്. അപേക്ഷകള്‍ പരിഗണിച്ചു കൊണ്ടുള്ള ട്രയല്‍ അലോട്ട്മെന്റ് മെയ് 24ന് വൈകുന്നരം നാലു മണിക്ക് പ്രസിദ്ധികരിക്കും.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയര്‍സെക്കന്‍ഡറി പ്രവേശന വെബ്‌സൈറ്റായ https;//hscap.kerala.gov.in/ ലെ CREATE CANDIDATE LOGIN – SWS ലിങ്കിലൂടെ വിദ്യാര്‍ഥികള്‍ക്ക് കാന്‍ഡിഡേറ്റ് ലോഗിന്‍ സൃഷ്ടിക്കാം. ഈ ലോഗിനിലൂടെയാണ് അപേക്ഷ സമര്‍പ്പണവും തുടര്‍ന്നുള്ള പ്രവേശന നടപടികളും.

ഇന്നലെ വൈകിട്ട് 5 വരെ 4,54,159 പേരാണ് സംസ്ഥാനത്ത് അപേക്ഷിച്ചത്. ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ മലപ്പുറം ജില്ലയിലാണ് 79,484 പേര്‍. കോഴിക്കോടാണ് രണ്ടാമത് 47,141 പേര്‍. പാലക്കാട് ജില്ലയില്‍ 45,085 വിദ്യാര്‍ഥികളാണ് അപേക്ഷിച്ചത്. മറ്റ് സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡുകളില്‍ നിന്ന് പത്താംക്ലാസ് കഴിഞ്ഞ കുട്ടികളുടെ അപേക്ഷകള്‍ ഏറ്റവും കൂടുതല്‍ പാലക്കാട് ജില്ലയിലാണ്. 720 പേരാണ് ഇത്തരത്തിലുള്ളത്. പട്ടിക വിഭാഗങ്ങള്‍ക്കു മാത്രമുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്ക് ഏറ്റവും കൂടുതല്‍ അപേക്ഷകളുമായി വയനാടാണ് മുന്നില്‍. 561 വിദ്യാര്‍ഥികളാണ് എംആര്‍എസിലേക്ക് അപേക്ഷിച്ചത്. 314 ളുമായി എംആര്‍എസ് അപേക്ഷകളില്‍ പാലക്കാടാണ് രണ്ടാമത്. 24ന് ആണ് ട്രയല്‍ അലോട്മെന്റ്.

error: Content is protected !!