സ്‌നേഹപൂര്‍വ്വം ടീച്ചറമ്മയ്ക്ക് ചിത്രത്തിന്റെ ഓഡിയോ റിലീസ് ചെയ്തു

തിരൂര്‍: സ്‌കൂള്‍ ക്യാമ്പസുകളില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി വ്യാപനത്തിനെതിരെ നന്മയുടെ സന്ദേശം നല്‍കി പൂര്‍ണ്ണമായും മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ചിത്രീകരിക്കുന്ന സ്‌നേഹപൂര്‍വ്വം ടീച്ചറമ്മയ്ക്ക് എന്ന ചിത്രത്തിന്റെ ഓഡിയോ റീലിസ് ചെയ്തു. തിരൂരില്‍ നടന്ന ചടങ്ങില്‍ സംവിധായകന്‍ ലാല്‍ ജോസിന് സിഡി നല്‍കിക്കൊണ്ട് കായിക ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ ഓഡിയോ റിലീസ് ചെയ്തു

അലന്‍സ് ക്രിയേഷന്‍സിന്റെ ബാനറില്‍ മുജീബ് താനാളൂര്‍ കഥയും തിരകഥയും എഴുതി ഇ ഫൈസല്‍ ബാബു നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മിഥുന്‍ മനോഹറാണ്. കവിയും ഗാനരചയിതാവുമായ ആലങ്കോട് കൃഷ്ണന്‍ എഴുതിയ വരിക്കള്‍ക്ക് സംഗീതജ്ഞനും ഗായകനുമായ ശിവദാസ് വാര്യരാണ് സംഗീതം നല്‍കിയത്. ഗസല്‍ ഗായിക സരിത റഹ്‌മാന്‍ ശബ്ദം നല്‍കി. പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാളാണ് ഏകോപനം നിര്‍വഹിച്ചിരിക്കുന്നത്

കുറുക്കോളി മൊയ്തീന്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ്, സബ് കലക്ടര്‍ ദിലീപ് കെ കൈനിക്കര, പത്മശ്രീ ഐ എം വിജയന്‍, ഗാന രചയിതാവ് റഫീഖ് അഹമ്മദ്, സംഗീത സംവിധായകന്‍ ബിജിപാല്‍, സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ കേരള ഡയറക്ടര്‍ ആഷിഖ് കൈനിക്കര എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!