
നടപടി സി പി എം ഇടപെടലിനെ തുടർന്ന്
കെട്ടിടത്തിന് ഫണ്ടും വാഹനവും ജീവനക്കാരെയും അനുവദിച്ചിട്ടും തുടങ്ങാന്‍ പറ്റാതിരുന്ന ഫയര്‍ സ്റ്റേഷന് കൊളപ്പുറത്ത് സ്ഥലമായി.
വേങ്ങര മണ്ഡലത്തിലേക്ക് അനുവദിച്ച ഫയര്‍ ആന്‍ഡ് റസ്‌ക്യു സ്റ്റേഷന്‍ കൊളപ്പുറത്ത് സ്ഥാപിക്കാന്‍ തീരുമാനം. തിരൂരങ്ങാടി പനമ്പുഴ റോഡില്‍ കൊളപ്പുറം സ്‌കൂളിന് സമീപത്ത് റോഡരികിലുള്ള പൊതുമരാമത്ത് വകുപ്പിന്റെ 40 സെന്റ സ്ഥലമാണ് ഇതിന് ഉപയോഗപ്പെടുത്തുന്നത്. ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വിഭാഗം സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിന് കത്ത് നല്‍കി. മരാമത്ത് വകുപ്പ് സ്ഥലം സര്‍വേ നടത്താന്‍ താലൂക്ക് സര്‍വേ വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരാണ് വേങ്ങരയിലേക്ക് ഫയര്‍ സ്റ്റേഷന്‍ അനുവദിച്ചത്. കുന്നുംപുറത്ത് എആര്‍ നഗര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ വളപ്പില്‍ നിര്‍മിക്കാനായിരുന്നു തീരുമാനം. ഇതിനായി മന്ത്രിതല യോഗത്തില്‍ 40 സെന്റ് അനുവദിച്ചെങ്കിലും സാങ്കേതിക തടസ്സം മൂലം ഇതിന്റെ ഓര്‍ഡര്‍ ഇറങ്ങിയില്ല. ആശുപത്രി വളപ്പില്‍ നിര്‍മിക്കുന്നതിനെതിരെ സിപിഎം രംഗത്ത് വരികയും ചെയ്തു. തുടര്‍ന്ന് വന്ന സര്‍ക്കാര്‍ കെട്ടിടത്തിന് 2.95 കോടി രൂപയും ജീവനക്കാരെയും വാഹനവും അനുവദിച്ചെങ്കിലും സ്ഥലം സംബന്ധിച്ച് തീരുമാനമായില്ല. ആശുപത്രി വളപ്പില്‍ തന്നെ തുടങ്ങാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും സിപിഎം ശക്തമായ എതിര്‍പ്പുമായി രംഗത്തിറങ്ങി.
വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/C7irCKdijZW4DwQkQX1cSM
ആശുപത്രി വളപ്പില്‍ നേരത്തെ കുടിവെള്ളത്തിനും സ്ഥലം അനുവദിച്ചിരുന്നു. ഫയര്‍ സ്റ്റേഷന്‍ കൂടി തുടങ്ങിയാല്‍ സ്ഥലം കുറയുമെന്നും ആശുപത്രി വികസനം തടസ്സപ്പെടുമെന്നും സിപിഎം അഭിപ്രായപ്പെട്ടു. എന്ത് വില കൊടുത്തും തടയുമെന്ന് സിപിഎം പ്രഖ്യാപിച്ചു. ഇതോടെ ഫയര്‍ സ്റ്റേഷന്‍ അനിശ്ചിതത്വത്തിലായിരുന്നു.
അഡ്വ. കെ.എന്‍.എ.ഖാദര്‍ എംഎല്‍എ ആയ സമയത്ത് മണ്ഡലത്തിലെ മറ്റു സ്ഥലങ്ങളില്‍ സ്ഥലം അന്വേഷിച്ചെങ്കിലും കിട്ടിയില്ല. താല്‍ക്കാലികമായി വാടക കെട്ടിടത്തിലെങ്കിലും തുടങ്ങാനുള്ള ശ്രമവും പരാജയപ്പെട്ടു.
ഇതിനിടെ സിപിഎം ലോക്കല്‍ കമ്മിറ്റി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കൊളപ്പുറത്തെ സ്ഥലം പരിഗണിച്ചത്. ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വിഭാഗം സ്ഥലം സന്ദര്‍ശിച്ചു അനുയോജ്യമെന്ന് റിപ്പോര്‍ട്ട് നല്‍കി. ഇവിടെ തുടങ്ങാന്‍ തീരുമാനിച്ചതായും അധികൃതര്‍ അറിയിച്ചു. സ്ഥലം വിട്ടു കിട്ടാനുള്ള ശ്രമത്തിലാണ്.
കൊളപ്പുറത്ത് പരിഗണിക്കുന്ന സ്ഥലം കുന്നുംപുറം കുടുംബരോഗ്യ കേന്ദ്രം
കുന്നുംപ്പുറം ഫാമിലി ഹെല്‍ത്ത് സെന്റര്‍, സി എച്ച് സി, യാ യി ഉയര്‍ത്തണമെന്നും, ഫയര്‍ ആന്റ് റസ്‌ക്യു സ്റ്റേഷന്‍ കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തി കൊളപ്പുറത്ത് ആരംഭിക്കണമെന്നും സി പി എം എആര്‍ നഗര്‍ ലോക്കല്‍ കമ്മറ്റി ആവശ്യപ്പെട്ടു.
ഇ.വാസു അദ്ധ്യക്ഷത വഹിച്ചു.
ഡോ: കെ.ടി അബദുസമദ്, അഹമ്മദ് പാറമ്മല്‍, കെ പി സമീര്‍ ,പി കെ അലവി, ടി, മുജീബ്, വി ടി, മുഹമ്മദ് ഇഖ്ബാല്‍, എം.നവാസ്
എന്നിവര്‍ സംസാരിച്ചു