നാട്ടുകാരുടെ ഉറക്കം കെടുത്തിയ മുള്ളൻപന്നിയെ പിടികൂടി
ചെറുമുക്ക് : പ്രവാസി നഗറിൽ നാട്ടുകാരുടെ ഉറക്കം കെടുത്തിയ മുള്ളൻ പന്നി പിടിയിലായി. ഇന്ന് പുലർച്ചെ അരീക്കാട്ട് രായിൻ എന്നവരുടെ പറമ്പിൽ നിന്നാണ് മുള്ളൻപന്നിയെ പിടികൂടിയത്. പരപ്പനങ്ങാടി ട്രോമാ കെയർ വളണ്ടിയർമാരുടെ നേതൃത്വതിലാണ് പിടികൂടിയത്. പരിസര പ്രദേശങ്ങളിൽ ഏതാനും മാസങ്ങളായി പന്നിയെ കണ്ടു വന്നിരുന്നു. കൃഷി വിളകൾ നശിക്കുന്നത് കർഷകർക്ക് പ്രയാസമുണ്ടാക്കിയിരുന്നു.
കൊണ്ടോട്ടി: നഗരസഭാ ആരോഗ്യവിഭാഗം നഗരത്തിലെ ഹോട്ടലുകളിലും കൂൾബാറുകളിലും നടത്തിയ പരിശോധനയിൽ ഏഴു കടകളിൽനിന്ന് പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു. ഭക്ഷ്യയോഗ്യമല്ലാത്ത ബീഫ്…