
താനൂര്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ സ്റ്റാര്‍സ് പദ്ധതി പ്രകാരം നിര്‍മ്മിച്ച വര്‍ണ്ണ കൂടാരത്തിന്റെയും പൊതുവിദ്യാഭ്യാസ വകുപ്പ് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച പ്രീ പ്രൈമറി വിഭാഗം യൂറിനലിന്റെയും ഉദ്ഘാടനം കായിക-ന്യൂനപക്ഷ ക്ഷേമ-വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. പ്രീപ്രൈമറി വിദ്യാഭ്യാസം സമഗ്രവും ശാസ്ത്രീയവും ഗുണമേന്‍മയുള്ളതുമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ സര്‍വ ശിക്ഷ കേരള സ്റ്റാര്‍സ് പദ്ധതിയില്‍ നിന്നും അനുവദിച്ച പത്തുലക്ഷം രൂപ ഉപയോഗിച്ചാണ് വര്‍ണ്ണക്കൂടാരം ഒരുക്കിയിരിക്കുന്നത്. ശാസ്ത്രീയ പഠനാനുഭവങ്ങള്‍ സ്വന്തമാക്കാന്‍ സഹായിക്കുന്ന പ്രവര്‍ത്തന സജ്ജമായ പഠനയിടങ്ങളിലൂടെ കുട്ടികള്‍ക്കു സ്വഭാവ രൂപീകരണത്തിനും ആശയ രൂപീകരണത്തിനും സഹായിക്കുന്ന പഠനാന്തരീക്ഷം ഈ പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ പി.പി മുസ്തഫ അധ്യക്ഷനായി. എസ്എസ്‌കെ ഡി.പി.ഒ സുരേഷ് കൊളശ്ശേരി പദ്ധതി വിശദീകരിച്ചു. 2024-25 അധ്യയന വര്‍ഷത്തില്‍ എല്‍എസ്എസ് നേടിയ വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍അനുമോദിച്ചു. കൗണ്‍സിലര്‍മാരായ ഉമ്മുകുല്‍സു, ഇ.കുമാരി, എ.ഇ.ഒമാരായ വി.പി ശ്രീജ, ടി.എസ് സുമ, ബിപിസി എന്‍.റിയോണ്‍ ആന്റണി, മുന്‍ പ്രധാനാധ്യാപിക എ. റസിയ, കെ.കുഞ്ഞികൃഷ്ണന്‍, യൂനസ് ലിസ,എം പി അഫ്‌സീന, കെ സരിത, കെ സ്മിതീഷ്, കെ.രാജഗോപാല്‍, പി. അജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പിടിഎ പ്രസിഡന്റ് സുനീര്‍ബാബു സ്വാഗതവും പ്രധാനാധ്യാപകന്‍ ഇ കെ വിനോദ് നന്ദിയും പറഞ്ഞു.