വേങ്ങരയില്‍ ഓട്ടോറിക്ഷ കുഴിയില്‍ ചാടി ഡ്രൈവര്‍ മരിച്ച സംഭവം ; 16 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

വേങ്ങര : വേങ്ങര മൂന്നാംപടി ജങ്ഷനില്‍ വച്ച് ഓട്ടോറിക്ഷ ഗട്ടറില്‍ ചാടിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ ഇന്‍ഷുറന്‍സ് കമ്പനിയോട് 16,10,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് മലപ്പുറം ജില്ലാ ഉപഭോക്തൃ പരിഹാര കമ്മിഷന്‍. 2023 ജനുവരി രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. അപകടത്തില്‍ ഡ്രൈവര്‍ ഒതുക്കുങ്ങല്‍ സ്വദേശി പാറക്കല്‍ ഉസ്മാന്‍ ആണ് മരിച്ചത്.

കേസില്‍ ഇന്‍ഷൂറന്‍സ് തുകയായ 15 ലക്ഷം രൂപയും, നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപയും, പരാതിക്കാരനുണ്ടായ ചെലവിലേക്ക് പതിനായിരം രൂപയുമടക്കം 16,10,000 രൂപ നല്‍കാനാണ് ഐ.സി.ഐ.സി.ഐ ലൊംബാര്‍ഡ് ഹെല്‍ത്ത് കെയര്‍ ജനറല്‍ ഇന്‍ഷൂറന്‍സ് ക്ലെയിംസിനോട് ജില്ലാ ഉപഭോക്തൃ പരിഹാര കമ്മിഷന്‍ വിധിച്ചത്. പരാതിക്കാരന് വേണ്ടി അഡ്വ. ദിനേശ് പൂക്കയില്‍, അഡ്വ.റംഷാദ് കല്ലേരിക്കാട്ടില്‍ എന്നിവര്‍ ഹാജരായി.

error: Content is protected !!