Sunday, September 14

കടവരാന്തയില്‍ അജ്ഞാത വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം ; പ്രതി പിടിയില്‍

കോഴിക്കോട് : വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം കടവരാന്തയില്‍ വയോധികനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കൊയിലാണ്ടി പൊയില്‍കാവ് സ്വദേശി സജിത്താണ് അറസ്റ്റിലായത്. വടകര സിഐ എന്‍. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

ഇക്കഴിഞ്ഞ സെപ്തംബര്‍ 18 ന് രാവിലെയാണ് അഞ്ജാതനായ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ തുണി മുറിക്കിയതിനാല്‍ മരണത്തില്‍ ദുരൂഹതയുണ്ടായിരുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണം കൊലപാതമാണെന്ന് സ്ഥിരീകരിച്ചതോടെയാണ് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. ബസ് സ്റ്റാന്‍ഡുകളില്‍ അന്തിയുറങ്ങുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വടകര സിഐ എന്‍. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

error: Content is protected !!