Monday, October 13

വെന്നിയൂരിൽ അപകടത്തിൽ പരിക്കേറ്റ ഡ്രൈവർ മരിച്ചു

തിരൂരങ്ങാടി : വെന്നിയൂരിൽ വാഹനാപകടത്തിൽ പരുക്കേറ്റ ഡ്രൈവർ മരിച്ചു. വളാഞ്ചേരി സ്വദേശി ചത്തൊളി മാനുപ്പയുടെ മകൻ സൽമാനുൽ ഫാരിസ് (24)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ദേശീയപാതയിൽ വെന്നിയൂർ മോഡേണ് ആശുപത്രിക്ക് സമീപത്ത് വെച്ചായിരുന്നു അപകടം. പിക്കപ്പിൽ എതിരെ വന്ന ടാങ്കർ ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് കോട്ടക്കൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ മരിച്ചു.

error: Content is protected !!