പാണ്ടിക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ കുഴഞ്ഞുവീണ് മരിച്ചു ; പൊലീസിനെതിരെ ആരോപണവുമായി ബന്ധുക്കള്‍, പ്രതിഷേധം ശക്തം

മേലാറ്റൂര്‍ (മലപ്പുറം) : പാണ്ടിക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ സ്റ്റേഷനില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് മരിച്ചു. പന്തല്ലൂര്‍ കടമ്പോട് തെക്കേക്കര ആലുങ്ങല്‍ മൊയ്തീന്‍കുട്ടി (36) ആണ് സ്റ്റേഷനില്‍ തളര്‍ന്നു വീണത്. പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നു രാവിലെ 7ന് മരിച്ചു. ഹൃദയാഘാതമുണ്ടായതായാണ് പൊലീസ് പറയുന്നത്. എന്നാല്‍ പൊലീസ് മര്‍ദനത്തെ തുടര്‍ന്നാണ് മൊയ്തീന്‍കുട്ടി മരിച്ചതെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. പന്തല്ലൂരില്‍ വേല ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തിനിടെ ഇന്നലെ വൈകിട്ട് 5നാണ് ഇയാള്‍ അടക്കം 7 പേരെ പൊലീസ് പിടികൂടിയത്.

സംഭവത്തില്‍ പൊലീസ് സ്റ്റേഷന് മുമ്പില്‍ പ്രതിഷേധം. സ്ഥലത്തെ കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തിലാണ് പാണ്ടിക്കാട് പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധം നടക്കുന്നത്. കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് അവശ്യപ്പെട്ട് പാണ്ടിക്കാട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ഡിസിസി പ്രസിഡന്റ് വിഎസ് ജോയിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

error: Content is protected !!