നന്നമ്പ്ര കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ഇന്ന് കൊടിഞ്ഞിയിൽ മന്ത്രി നിർവഹിക്കും

നന്നമ്പ്ര : പഞ്ചായത്തിലെ ചിരകാല സ്വപ്നമായിരുന്ന ശുദ്ധജല പദ്ധതി നിർമാണത്തിനു ഇന്ന് തുടക്കമാകുന്നു. പഞ്ചായത്തിലെ മുഴുവൻ ജനങ്ങൾക്കും വെള്ളമെത്തിക്കുക എന്ന ലക്ഷ്യത്തോടെ 98 കോടി രൂപ ചെലവിൽ ജലജിവൻ മിഷൻ പദ്ധതിയിലുൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.

കൊടിഞ്ഞി ചുള്ളിക്കുന്നിൽ രാവിലെ 11.30ന് മന്ത്രി റോഷി അഗസ്റ്റിൻ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം നിർവഹിക്കും.

കെ.പി.എ.മജീദ് എംഎൽഎ ആധ്യക്ഷ്യം വഹിക്കും. ഇ.ടി.മുഹമ്മദ് ബഷീർ എംപി, മുൻ എംഎൽഎ പി.കെ.അബ്ദുറബ്ബ് തുട ങ്ങിയവർ പങ്കെടുക്കും.

ഏറ്റവും കൂടുതൽ ശുദ്ധജല ക്ഷാമം അനുഭവിക്കുന്ന പഞ്ചായത്താണ് നന്നംബ്ര. ജലനിധി ഉൾപ്പെടെ വിവിധ പദ്ധതികൾ നടപ്പാക്കിയെങ്കിലും വിജയിച്ചില്ല. ജലസ്രോതസ് ഇല്ലാത്തതാണ് തടസ്സമായത്. പിന്നീട് വിവിധ ഭരണസമിതികൾ ശ്രമം നടത്തിയിരുന്നെങ്കികും വിവിധ കാരണ ങ്ങളാൽ മുടങ്ങി. പഞ്ചായത്ത് രൂപീകരിച്ച കാലം മുതൽ ഭരണം നടത്തുന്ന മുസ്ലിം ലീഗിനെതിരെ പൊതുജനങ്ങളിൽ നിന്നും പാർട്ടി പ്രവർത്തകരിൽ നിന്നും പ്രതിഷേധം നേരിടേണ്ടി വന്നു. പരിസരത്തെ പഞ്ചായത്തുകളിലെല്ലാം കുടിവെള്ള പദ്ധതികൾ നടപ്പാക്കിയിട്ടും ഇവിടെ മാത്രം നടപ്പാക്കാത്തത് ഭരണ സമിതികൾക്കെതിരെ വിമര്ശന ത്തിന് കാരണമായി. കഴിഞ്ഞ ഭരണ സമിതി പദ്ധതിക്കായി സ്ഥലം വില കൊടുത്തു വാങ്ങിയതോടെയാണ് പദ്ധതിക്ക് ജീവൻ വെച്ചത്.

കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ പദ്ധതി സമർപ്പിച്ചെങ്കിലും വലിയ തുക ഒരു പഞ്ചായത്തിന് മാത്രമായി അനുവദിക്കാനാവില്ലെന്ന വകുപ്പിന്റെ നിലപാട് പദ്ധതിക്ക് തടസ്സമായി. തുടർന്ന് കെ.പി.എ. മജീദ് എംഎൽഎയുടെ നേതൃത്വ ത്തിൽ മന്ത്രിയെ നേരിട്ട് കണ്ട് ആവശ്യകത ബോധ്യപ്പെടുത്തിയ തോടെയാണ് പദ്ധതിക്ക് അംഗീകരം ലഭിച്ചത്.

കടലുണ്ടിപ്പുഴയിൽ ബാക്കിക്കയത്ത് കിണർ സ്ഥാപിച്ച് ഇവിടെ നിന്നാണ് വെള്ളമെത്തിക്കുന്നത്. കൊടിഞ്ഞി ചുള്ളിക്കുന്നിലാണ് ശുദ്ധജല പ്ലാന്റും ജലസംഭരണിയും. 8 ദശലക്ഷം ലീറ്റർ സംഭരണ ശേഷിയുള്ളതാണ് പ്ലാന്റ്. പൈപ് ലൈൻ പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. അടുത്ത വർഷത്തോടെ പദ്ധതി പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.

error: Content is protected !!