വെളിമുക്കില്‍ ഓവര്‍ബ്രിഡ്ജ് വേണം ; എം.പി.ക്ക് നിവേദനം നല്‍കി മുസ്ലിം ലീഗ് കമ്മറ്റി

തിരൂരങ്ങാടി : വെളിമുക്ക് അങ്ങാടിയില്‍ ദേശീയപാതക്ക് മുകളില്‍ ഫൂട്ട് ഓവര്‍ബ്രിഡ്ജ് സ്ഥാപിക്കുന്നുതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് മുസ്ലിം ലീഗ് കമ്മറ്റി ഇ.ടി. മുഹമ്മത് ബഷീര്‍ എം.പി.ക്ക് നിവേദനം നല്‍കി. ദേശീയപാത വികസനം മൂലം വെളിമുക്ക് അങ്ങാടി രണ്ടായി വിഭജിക്കപ്പെടുകയും ജനങ്ങള്‍ കൂടുതല്‍ യാത്രാ ദുരിതം നേരിടുകയും ചെയ്യുന്നുണ്ടെന്നും നിവേദനത്തില്‍ പറഞ്ഞു.

നൂറ്റാണ്ടുകളായി പഴക്കമുള്ളതും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിന് ഭക്തജനങ്ങള്‍ എത്തിച്ചേരുകയും ചെയ്യുന്ന കാട്ടുവാച്ചിറ ഭഗവതി ക്ഷേത്രം റോഡിന് കിഴക്ക് വശത്തും ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം റോഡിന് പടിഞ്ഞാറ് ഭാഗത്തുമാണ് സ്ഥിതി ചെയ്യുന്നത്. വെളിമുക്ക് ടൗണ്‍ ജുമാമസ്ജിദ് വെളിമുക്ക് സര്‍വീസ് സഹകരണ ബാങ്ക്, മൃഗാശുപത്രി, മതപഠന ശാലകള്‍ തുടങ്ങിയവയും റോഡിന് ഇരു വശങ്ങളിലായാണ് പ്രവര്‍ത്തിക്കുന്നത്. ഇതു കാരണം ഭക്തജനങ്ങള്‍, വൃദ്ധജനങ്ങള്‍ വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്ക് റോഡ് മുറിച്ചു കടക്കാന്‍ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. ദേശീയ പാത അധികൃതര്‍ക്കും മറ്റു ബന്ധപ്പെട്ടവര്‍ക്കും ഈ ബുദ്ധിമുട്ട് ബോധ്യപ്പെട്ടതുമാണ് എന്നാല്‍ ഇതിന് ഒരു പരിഹാരവും ഇതുവരെ ഉണ്ടായിട്ടില്ല. ജനങ്ങള്‍ക്ക് യാത്ര ദുരിതം അനുഭവപ്പെടുകയും ഒരു നാടിനെ വിഭജിക്കപ്പെടുകയും ചെയ്യുന്ന ഈ അവസ്ഥ ഒഴിവാക്കുന്നതിന് വെളിമുക്ക് അങ്ങാടിയില്‍ ഒരു ഓവര്‍ബ്രിഡ്ജ് നിര്‍മ്മിച്ച് ജനങ്ങള്‍ക്ക് സുഖകരമായി യാത്ര ചെയ്യാന്‍ അവസരം ഉണ്ടാക്കി തരണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.

പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹനീഫ് മൂന്നിയൂര്‍, ടൗണ്‍ മുസ്ലിം ലീഗ് പ്രസിഡണ്ട് എം.എ അസീസ്, വാര്‍ഡ് സെക്രട്ടറി മൊയ്തീന്‍ എറക്കുത്ത്, പൗരസമിതി പ്രസിഡണ്ട് അലി മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്തംഗം ജാഫര്‍ ചേളാരി എന്നിവരാണ് നിവേദനം നല്‍കിയത്

error: Content is protected !!