തിരൂരങ്ങാടി: തിരൂരങ്ങാടി ജോയിന്റ് ആര്‍ടിഒ ആയി കോഴിക്കോട് പന്നിയങ്കര സ്വദേശി സി പി സക്കരിയ ചുമതലയേറ്റു. കോഴിക്കോട് നിന്ന് പ്രമോഷനായാണ് സി പി സക്കരിയ എത്തുന്നത്. ഇദ്ദേഹം പാലക്കാട്, തിരൂര്‍, തിരൂരങ്ങാടി, വടകര, കണ്ണൂര്‍, മലപ്പുറം ഓഫീസുകളില്‍ വിവിധ തസ്തികയില്‍ ദീര്‍ഘകാലം ജോലി ചെയ്തിട്ടുണ്ട്.
2013 മുതല്‍ 2018 വരെ തിരൂരങ്ങാടിയിലും ജോലി ചെയ്തു. അപകടരഹിതമായ തിരൂരങ്ങാടി ലക്ഷ്യം വെച്ച് കൂടുതല്‍ മേഖലയിലേക്ക് റോഡ് സുരക്ഷാ ബോധവല്‍ക്കരണം എത്തിക്കുമെന്നും, നിരത്തിലെ നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ചുമതലയേറ്റ ശേഷം സി പി സക്കരിയ പറഞ്ഞു.
മലപ്പുറം ജില്ലയില്‍ ഏറ്റവും തിരക്കുള്ള ഓഫീസായ തിരൂരങ്ങാടി ജോയിന്റ് ആര്‍ടിഒ ഓഫീസില്‍ ദീര്‍ഘകാലമായി ജോയിന്റ് ആര്‍ടി ഒ പോസ്റ്റ് ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഇത് കാരണം പൊതുജനങ്ങളും ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഏറെ പ്രയാസമനുഭവിച്ചിരുന്നു. പൊതുജനങ്ങളുടെ പ്രയാസം കണക്കിലെടുത്ത് പൊതുപ്രവര്‍ത്തകനായ തലപ്പത്തൂര്‍ മുജീബ് മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കും ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മ സെക്രട്ടറി മുസ്തഫ ചെറുമുക്ക് ഗതാഗമന്ത്രിക്കും പരാതി നല്‍കിയിരുന്നു.