കുപ്രസിദ്ധ ഗുണ്ടാത്തലവനെ മയക്കുമരുന്നുമായി എക്സ്സൈസ് സാഹസികമായി പിടികൂടി

പിടിയിലായത് വ്യാജ കഞ്ചാവ് കേസിൽ ഉൾപ്പെടുത്തി എന്നു ആരോപിച്ചു പോലീസിനെതിരെ പത്രസമ്മേളനം നടത്തിയയാൾ

വേങ്ങര : നിരവധി കേസുകളിൽ പ്രതിയായ ഗുണ്ടതലവനെയും 2 കൂട്ടാളികളെയും മയക്കുമരുന്നുമായി എക്സൈസ് സംഘം സാഹസികമായി പിടികൂടി.

കുപ്രസിദ്ധ ഗുണ്ടാത്തലവനും നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട് പോലീസ് കാപ്പ ചുമത്തിയ വ്യക്തിയുമായ വേങ്ങര ഗാന്ധിക്കുന്ന് സ്വദേശി വീരപ്പൻ മണി എന്നറിയപ്പെടുന്ന മണ്ണിൽ അനിൽകുമാറിനെയും ചേറൂർ മിനി കാപ്പിൽ നടമ്മൽ പുതിയകത്ത് മുഹമ്മദ് നവാസ് , പറപ്പൂർ എടയാട്ട് പറമ്പ് പഴമഠത്തിൽ രവി എന്നിവരെയുമാണ് പരപ്പനങ്ങാടി എക്സ്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ കെ.ടി ഷനൂജും പാർടിയും അതിസാഹസികമായി വേങ്ങരയിൽ വെച്ച് അറസ്റ്റ് ചെയ്തത്. ആഴ്ചകൾ നീണ്ട രഹസ്യ നിരീക്ഷണത്തിനോടുവിൽ 30ഗ്രാം മാരക മയക്കുമരുന്നായ എം ഡി എം എ യുമായി ആണ് ഇവർ പിടിയിലായത്.

പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയിൽ അഞ്ച് ലക്ഷത്തോളം വില വരും.
വ്യാജ കഞ്ചാവ് കേസിൽ കുടുക്കിയെന്ന് ആരോപിച്ച് പോലീസിനെതിരെ രണ്ടുമാസം മുമ്പ് പത്രസമ്മേളനം നടത്തി വിവാദം സൃഷ്ടിച്ച ആളാണ് ഇപ്പോൾ വൻതോതിൽ മയക്കുമരുന്നുമായി പിടിയിലായ അനിൽകുമാർ.
മയക്കുമരുന്ന് കടത്തികൊണ്ടുവരാൻ ഉപയോഗിച്ച KL59 7373 നമ്പർ TATA NEXA കാറും, സ്കൂട്ടറും 48000/= രൂപയും കസ്റ്റഡിയിൽ എടുത്തു. എക്സൈസ പാർടിയിൽ പരപ്പനങ്ങാടി എക്സ്സൈസ് ഇൻസ്‌പെക്ടർക്ക് പുറമെ എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ ടി ഷിജു മോൻ, എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ കെ പ്രദീപ് കുമാർ, ശിഹാബുദ്ദീൻ കെ സിവിൽ എക്സൈസ് ഓഫീസർമാരായ അഖിൽ ദാസ്, അരുൺ പാറോൽ, ജിഷ്നാദ്, പ്രവീൺ, വനിത സിവിൽ എക്സ്സൈസ് ഓഫീസർ ലിഷ പി എം, എക്സൈസ് ഡ്രൈവർ ഷണ്മുഖൻ തുടങ്ങിയവരും പങ്കെടുത്തു.

error: Content is protected !!