Thursday, October 15

Tag: Parappanangadi excice

പൊതുസ്ഥലത്ത് പരസ്യമായി കഞ്ചാവ് വിൽപന, പടിക്കലിൽ യുവാവ് പിടിയിൽ
Crime

പൊതുസ്ഥലത്ത് പരസ്യമായി കഞ്ചാവ് വിൽപന, പടിക്കലിൽ യുവാവ് പിടിയിൽ

മുന്നിയൂർ: പൊതുസ്ഥലത്ത് പരസ്യമായി കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടെ പടിക്കൽ ജംഗ്ഷനിൽ ജാർഖണ്ഡ് സ്വദേശിയായ യുവാവ് എക്സൈസ്സ് പരിശോധനയിൽ പിടിയിലായി. ജാർഖണ്ഡ് കുസുന്ത പോലീസ് സ്റ്റേഷൻ പരിധിയിൽ എം. ഡി രാഹുൽ (26) എന്നയാളെയാണ് പരപ്പനങ്ങാടി എക്സ്സൈസ്സ് ഇൻസ്പെക്ടർ കെ. ടി. ഷനൂജും സംഘവും വൈകുന്നേരം ആറര മണിക്ക് പടിക്കൽ ജംഗ്ഷനിൽ വച്ച് പിടികൂടിയത്. ഇയാളിൽ നിന്ന് 1.500 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. പരിശോധനയിൽ, എക്സ്സൈസ്സ് ഇൻസ്പെക്ടറോടൊപ്പം അസ്സി: എക്സ്സൈസ്സ് ഇൻസ്പെക്ടർ അജിത് കുമാർ, പ്രിവന്റീവ് ഓഫീസർമാരായ പി. എ. സുനീഷ്, എം. രാകേഷ്, കൃഷ്ണൻ മരുതാടൻ, സിവിൽ എക്സ്സൈസ്സ് ഓഫീസർ എം. ജിഷ്നാദ്, സിവിൽ എക്സ്സൈസ്സ് ഓഫീസർ ഡ്രൈവർ അഖിൽ ബാബു എന്നിവരും പങ്കെടുത്തു....
കുപ്രസിദ്ധ ഗുണ്ടാത്തലവനെ  മയക്കുമരുന്നുമായി എക്സ്സൈസ് സാഹസികമായി പിടികൂടി
Crime

കുപ്രസിദ്ധ ഗുണ്ടാത്തലവനെ മയക്കുമരുന്നുമായി എക്സ്സൈസ് സാഹസികമായി പിടികൂടി

പിടിയിലായത് വ്യാജ കഞ്ചാവ് കേസിൽ ഉൾപ്പെടുത്തി എന്നു ആരോപിച്ചു പോലീസിനെതിരെ പത്രസമ്മേളനം നടത്തിയയാൾ വേങ്ങര : നിരവധി കേസുകളിൽ പ്രതിയായ ഗുണ്ടതലവനെയും 2 കൂട്ടാളികളെയും മയക്കുമരുന്നുമായി എക്സൈസ് സംഘം സാഹസികമായി പിടികൂടി. കുപ്രസിദ്ധ ഗുണ്ടാത്തലവനും നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട് പോലീസ് കാപ്പ ചുമത്തിയ വ്യക്തിയുമായ വേങ്ങര ഗാന്ധിക്കുന്ന് സ്വദേശി വീരപ്പൻ മണി എന്നറിയപ്പെടുന്ന മണ്ണിൽ അനിൽകുമാറിനെയും ചേറൂർ മിനി കാപ്പിൽ നടമ്മൽ പുതിയകത്ത് മുഹമ്മദ് നവാസ് , പറപ്പൂർ എടയാട്ട് പറമ്പ് പഴമഠത്തിൽ രവി എന്നിവരെയുമാണ് പരപ്പനങ്ങാടി എക്സ്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ കെ.ടി ഷനൂജും പാർടിയും അതിസാഹസികമായി വേങ്ങരയിൽ വെച്ച് അറസ്റ്റ് ചെയ്തത്. ആഴ്ചകൾ നീണ്ട രഹസ്യ നിരീക്ഷണത്തിനോടുവിൽ 30ഗ്രാം മാരക മയക്കുമരുന്നായ എം ഡി എം എ യുമായി ആണ് ഇവർ പിടിയിലായത്. പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയിൽ അഞ്ച് ലക്ഷത്തോളം വില വരും.വ...