തയ്യൽ യൂണിറ്റ് വർക്ക് ഷെഡ്ന്റെ തറക്കല്ലിടൽ കർമ്മം പഞ്ചായത്ത്‌ പ്രസിഡന്റ്‌ നിർവഹിച്ചു

അബ്ദുറഹ്മാൻ നഗർ ഗ്രാമ പഞ്ചായത്ത് 13-ാം വാർഡ് ഉള്ളാട്ട്പറമ്പിലെ ഓർക്കിഡ് അയൽക്കൂട്ടത്തിന്റെ സ്വയം സംരംഭമായ തയ്യൽ യൂണിറ്റ് വർക്ക് ഷെഡിന്റെ തറക്കല്ലിടൽ കർമ്മം വാർഡ് മെമ്പർ മുഹമ്മദ് പുതുക്കുടിയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് റഷീദ് കൊണ്ടാണത്ത് നിർവഹിച്ചു. മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പ്രകാരമാണ് വർക്ക് ഷെഡ് നിർമ്മിക്കുന്നത്. 462446 രൂപ ചെലവിലാണ് നിര്‍മാണം.

പരിപാടിയിൽ എ ഡി എസ് ചെയർപേഴ്സൺ രേഖ കെ വി സ്വാഗതവും ഓർക്കിഡ് അയൽക്കൂട്ട സെക്രട്ടറിയും സംരംഭക യൂണിറ്റ് അംഗവുമായ സലീന പി പി നന്ദിയും പറഞ്ഞു. 9-ാംവാർഡ് മെമ്പറും സ്കില്‍ഡ് ലാബറുമായ പ്രദീപ്കുമാർ, സന്തോഷ് സിപി, അയൽക്കൂട്ട സംരംഭ യൂണിറ്റ് അംഗങ്ങളായ ബിയ്യുമ്മു, സൈഫുന്നിസ സപ്ലയർ നൗഫൽ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!