പരപ്പനങ്ങാടി : പാലത്തിങ്ങല്‍ കൊട്ടന്തല മഹല്ല് ഉമര്‍ ബിന്‍ ഖത്താബ് (റ) ജുമാമസ്ജിദ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അസര്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കി ഉദ്ഘാടനം ചെയ്തു, പള്ളികള്‍ ഇബാദത്തുകള്‍ കൊണ്ടും, പ്രവാചക പ്രകീര്‍ത്തനങ്ങള്‍ കൊണ്ടും സജീവമായി നിര്‍ത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് അദ്ദേഹം പറഞ്ഞു.
പാലത്തിങ്ങല്‍ മഹല്ല് പ്രസിഡണ്ട് എം അഹമ്മദ് കുട്ടി ബാക്കവി അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി കടലുണ്ടി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. സമസ്ത കേന്ദ്ര മുശാവറ അംഗം ഉസ്താദ് ശൈഖുനാ സെയ്താലിക്കുട്ടി ഫൈസി കോറാട് ഉല്‍ബോധന പ്രസംഗം നടത്തി.
പി എസ് എച്ച് തങ്ങള്‍, സുബൈര്‍ ബാഖവി, ഡോ മച്ചിഞ്ചേരി കബീര്‍, താപ്പി അബ്ദുള്ള കുട്ടി ഹാജി, നഗരസഭ കൗണ്‍സിലര്‍മാരായ സി നിസാര്‍ അഹമ്മദ്, അബ്ദുല്‍ അസീസ് കൂളത്ത്, അസീസ് പന്താരങ്ങാടി, മൂഴിക്കല്‍ കരീം ഹാജി, അബ്ദുല്‍ ഹക്കീം ബാഖവി, ടി പി യഹ്യ നഈമി മൂന്നാക്കല്‍, സി ടി നാസര്‍, സി അബൂബക്കര്‍, എം കെ മരക്കാര്‍, എന്നിവരും സംബന്ധിച്ചു. മുതവല്ലി പി വി ഹാഫീസ് മുഹമ്മദ് ശുഹൈബ് സ്വാഗതവും, ഖത്തീബ് എം മുഹമ്മദ് ബാഖവി നന്ദിയും പറഞ്ഞു