എ.ആര്‍ നഗര്‍ പഞ്ചായത്തില്‍ തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്തു

എ.ആര്‍ നഗര്‍ : എ.ആര്‍ നഗര്‍ പഞ്ചായത്തില്‍ തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം എ. ആര്‍. നഗര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിയാകത്ത് അലി കാവുങ്ങല്‍ നിര്‍വഹിച്ചു.

പഞ്ചായത്ത് കൃഷിഭവനില്‍ കേര കേരളം സമൃദ്ധ കേരളം എന്ന പദ്ധതി വഴി 50 ശതമാനം സബ്സിഡിയില്‍ അത്യല്പാദന ശേഷിയുള്ള കുറ്റ്യാടി തൈകളാണ് എത്തിച്ചിട്ടുള്ളത്. മികച്ച രോഗ പ്രതിരോധ ശേഷിയും വരള്‍ച്ച പ്രതിരോധ ശേഷിയുമുള്ള ഇനങ്ങള്‍ ആണ് കൃഷി ഭവനില്‍ എത്തിയിട്ടുള്ളത്. 50 രൂപയാണ് ഒരു തെങ്ങിന്‍ തൈയുടെ വില. 10 തെങ്ങിന്‍ തൈ വാങ്ങുന്നവര്‍ക്ക് തൊഴിലുറപ്പ് പദ്ധതി വഴി കുഴി കുഴിച്ചു കൊടുക്കുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു. പുതിയ ഭൂ നികുതി ഷീറ്റും ആധാര്‍ കാര്‍ഡിന്റെ കോപ്പിയുമാണ് സമര്‍പ്പിക്കേണ്ട രേഖകള്‍. ചടങ്ങില്‍ ആച്ചൂട്ടി മെമ്പര്‍, ശൈലജ മെമ്പര്‍ ഇബ്രാഹിം മെമ്പര്‍, കൃഷി ഓഫീസര്‍ എന്നിവര്‍ സംബന്ധിച്ചു

error: Content is protected !!