പരപ്പനങ്ങാടി ; പരപ്പനങ്ങാടി നഗരസഭ ചെട്ടിപ്പടി മൂന്നാം ഡിവിഷനില്‍ നവീകരിച്ച ശാന്തി റോഡ് ജനങ്ങള്‍ക്കായി തുറന്ന് നല്‍കി. നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തിയാണ് റോഡിന്റെ നവീകരണ പ്രവര്‍ത്തി നടത്തിയത്. റോഡിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ പിപി ഷാഹുല്‍ ഹമീദ് നിര്‍വഹിച്ചു.
ഡിവിഷന്‍ കൗണ്‍സിലര്‍ കകെ കെ എസ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഡെപ്യുട്ടി ചെയര്‍പേഴ്‌സന്‍ കെ ഷഹര്‍ബാനു, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍മാരായ സീനത്ത് ആലിബാപ്പു, പി വി മുസ്തഫ,മുഹ്‌സിന, കൗണ്‍സിലര്‍മാരായ സുഹറ വി കെ, അസീസ് കൂളത്ത്, ഖദീജത്തുല്‍ മാരിയ, സുമി റാണി എന്നിവര്‍ സന്നിഹിതരായിരുന്നു.