Thursday, December 25

വിദ്യാര്‍ത്ഥികള്‍ക്കായി പിടിഎ കമ്മിറ്റിയുടെ വക ഇരിപ്പിടം

പരപ്പനങ്ങാടി ; പാലത്തിങ്ങല്‍ എഎംയുപി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പിടിഎ കമ്മിറ്റി നിര്‍മ്മിച്ച ഇരിപ്പിടം ഉദ്ഘാടനം ചെയ്തു. ഇരിപ്പിടത്തിന്റെ ഉദ്ഘാടനം പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ നിര്‍വഹിച്ചു. പിടിഎ പ്രസിഡണ്ട് കോയ പിലാശ്ശേരി അധ്യക്ഷത വഹിച്ചു

എച്ച്എം സൗദ ടീച്ചര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കരീം ഹാജി, ആഫീസ് മുഹമ്മദ്, അഹമ്മദലി ബാവ, ഹാറൂണ്‍ റഷീദ്, നിസാര്‍ അഹമ്മദ്, അസീസ് കൂളത്ത്, ഹസ്സന്‍കോയ, ഫാഹിദ്, സുബ്രമണിയന്‍, അധ്യാപകരായ റെനീസ്, നസീര്‍, റാഫിക്, നവാസ്, സാഹിദ്, റെനീന എന്നിവര്‍ പ്രസംഗിച്ചു

error: Content is protected !!