
തിരൂരങ്ങാടി:ദേശീയ പാതയിലെ സര്‍വീസ് റോഡിലെ ഡ്രൈനേജ് പ്രവര്‍ത്തിയെ തുടര്‍ന്ന് കക്കാട് മേഖലയില്‍വിച്ഛേദിക്കപ്പെട്ട വാട്ടര്‍ അതോറിറ്റി ലൈന്‍ ഉടന്‍ പുനഃസ്ഥാപിക്കണമെന്നും അതുവരെ ഗുണഭോക്താക്കള്‍ക്കുള്ള ബില്‍ തുക ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് വികസന കാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ വാട്ടര്‍ അതോറിറ്റി എ.ഇ ക്ക് നിവേദനം നല്‍കി.
മാസങ്ങളായി പൈപ്പ്‌ലൈന്‍ കക്കാട് മസ്ജിദ് ഭാഗത്ത് വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. വെള്ളം ലഭിക്കാതെയാണ് ബില്‍ വന്നു കൊണ്ടിരിക്കുന്നത്. അസി, എഞ്ചിനിയര്‍ ഷാരോണ്‍ കെ, തോമസ്, ഓവര്‍സിയര്‍ സാലിഹ്, സുഭാഷ്, പോക്കാട്ട് അബദുറഹിമാന്‍ കുട്ടി ചര്‍ച്ചയില്‍ പങ്കെടുത്തു. പൈപ്പ് ലൈന്‍ ഉടന്‍ പുന: സ്ഥാപിക്കുന്നതിന് കെ എന്‍ ആര്‍ സി യോട് ആവശ്യപ്പെട്ടതായും ഗുണഭോക്താക്കള്‍ക്കുള്ള ബില്‍ തുക സംബന്ധിച്ച പരാതി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് കൈമാറുമെന്നും എ, ഇ അറിയിച്ചു