ഗുരുവായൂരില്‍ നിന്നും കൊടൈക്കനാലില്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വസ്ഥ്യം, ഭക്ഷ്യ വിഷബാധയെന്ന് സംശയം

കൊടൈക്കനാല്‍: ഗുരുവായൂരിലെ ഒരു സ്‌കൂളില്‍ നിന്നും കൊടൈക്കനാലില്‍ വിനോദ സഞ്ചാരത്തിന് എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യഗുരുവായൂരില്‍ നിന്നും കൊടൈക്കനാലില്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വസ്ഥ്യം, ഭക്ഷ്യ വിഷബാധയെന്ന് സംശയം വിഷബാധയേറ്റതായി സംശയം. കൊടൈക്കനാലിലുള്ള മഹാരാജ എന്ന ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചു. 82 കുട്ടികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. ഇവരെ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം വിട്ടയച്ചു. ഭക്ഷ്യ വിഷബാധയാണോയെന്ന് സ്ഥിരീകരിക്കാന്‍ രക്ത സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. ഹോട്ടലില്‍ ആരോഗ്യ വകുപ്പും ഭക്ഷ്യ സുരക്ഷ വകുപ്പും പരിശോധന നടത്തി സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്ക് അയച്ചു.

error: Content is protected !!