കൊച്ചി : കലോത്സവത്തില്‍ പങ്കെടുത്ത് മടങ്ങവെ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകനെതിരെ കേസെടുത്ത് പൊലീസ്. എറണാകുളം പിറവത്ത് ആണ് സംഭവം. എറണാകുളം സ്വദേശിയായ വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് പൊലീസ് അധ്യാപകനെതിരെ പോക്സോ കേസെടുത്തത്. പിറവം പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവം നടന്നത് മുളന്തുരുത്തി സ്റ്റേഷന് പരിധിയിലായതിനാല്‍ കേസ് അവിടേക്ക് കൈമാറി.
കഴിഞ്ഞ മാസം 14നാണ് കേസിന് ആസ്പദമായ സംഭവം. ഉപജില്ലാ കലോത്സവത്തില്‍ പങ്കെടുത്ത് മടങ്ങവേ കൂടെ യാത്ര ചെയ്തിരുന്ന അമ്മയേയും കുട്ടിയേയും ഇറക്കി വിട്ടതിന് ശേഷമായിരുന്നു അധ്യാപകന് കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്. കുട്ടി വിവരം വീട്ടിലറിയിച്ചതോടെയാണ് അധ്യാപകനെതിരെ പരാതി നല്‍കിയത്. പെണ്‍കുട്ടിയെ ഉപദ്രവിച്ച അധ്യാപകനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് യുവജന സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തി.