ത്രിദിന മീഡിയ ഫെസ്റ്റിന് പി.എം.എസ്‌.ടിയിൽ തുടക്കമായി

തിരൂരങ്ങാടി : കുണ്ടൂർ പി.എം.എസ്‌.ടി ആർട്സ് ആൻഡ് സയൻസ് കോളേജിൽ ജേർണലിസം ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ രണ്ടാമത് ത്രിദിന മീഡിയഫെസ്റ്റിന് തുടക്കമായി. മാധ്യമ പ്രവർത്തകൻ ദീപക് ധർമ്മടം ഉദ്ഘാടനം ചെയ്ത ഫെസ്റ്റിന് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. കെ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. സത്യവും നിലപാടുമുള്ള മാധ്യമപ്രവർത്തനത്തിന് നല്ല മനുഷ്യരാകേണ്ടതുണ്ട് എന്ന് ദീപക് ധർമ്മടം അഭിപ്രായപ്പെട്ടു.

കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ് റേഡിയൊ പ്രോഗ്രാം എക്സിക്യൂട്ടീവ് സുജ പി – റേഡിയൊ പരിപാടികളും വർത്തമാനവും എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. കുണ്ടൂർ മർക്കസ് സെക്രട്ടറി എൻ പി ആലിഹാജി, കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് വിഭാഗം മേധാവി ആർ.കെ മുരളീധരൻ, സൈക്കോളജി വിഭാഗം മേധാവി ഡോ.എം. കൃഷ്ണകുമാർ, സോഷ്യോളജി വിഭാഗം മേധാവി നജ്മുന്നീസ, ഇംഗ്ലീഷ് വിഭാഗം മേധാവി ഫാത്തിമത്ത് ഷഹല എന്നിവർ പരിപാടിയ്ക്ക് ആശംസകൾ അറിയിച്ചു.

മീഡിയ ഫെസ്റ്റിന്റെ ഭാഗമായി സംവാദങ്ങൾ, മാധ്യമ സെമിനാറുകൾ, വാർത്താ അവതരണം, ചലച്ചിത്ര മേള എന്നിവ നടത്തുമെന്ന് ജേർണലിസം ഡിപ്പാർട്ട്മെന്റ് മേധാവി ലിഖിത അറിയിച്ചു.

error: Content is protected !!