
തേഞ്ഞിപ്പലം : സര്‍വകലാശാലക്കകത്തും പുറത്തുമുള്ള സമൂഹത്തെ ഉള്‍ക്കൊണ്ട് വിദ്യാര്‍ഥികള്‍ സംഘടനാ പ്രവര്‍ത്തനം മാതൃകാപരമായി നടത്തണമെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ പറഞ്ഞു. സര്‍വകലാശാലാ വിദ്യാര്‍ഥി യൂണിയന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെയര്‍പേഴ്‌സണ്‍ പി.കെ. ഷിഫാന, ലേഡി വൈസ് ചെയര്‍പേഴ്‌സണ്‍ നാഫിയ ബിറ, വൈസ് ചെയര്‍പേഴ്‌സണ്‍ എ.സി. മുഹമ്മദ് ഇര്‍ഫാന്‍, സെക്രട്ടറി വി. സൂഫിയാന്‍, ജോ. സെക്രട്ടറി അനുഷ റോബി, ജില്ലാ എക്‌സിക്യുട്ടീവുമാരായ സഫ്‌വാന്‍ ഷമീര്‍ (കോഴിക്കോട്), സല്‍മാനുല്‍ ഫാരിസ് ബിന്‍ അബ്ദുള്ള (മലപ്പുറം), ഫര്‍ദാന്‍ അബ്ദുള്‍ മുത്തലിഫ് (തൃശ്ശൂര്‍) എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്. ചടങ്ങില്‍ സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. പി. റഷീദ് അഹമ്മദ്, പി. മധു, മുന്‍ സിന്‍ഡിക്കേറ്റംഗം ഡോ. വി.പി. അബ്ദുള്‍ഹമീദ്, സെനറ്റംഗങ്ങളായ വി.കെ.എം. ഷാഫി, വിവിധ സംഘടനാ പ്രതിനിധികളായ പി.കെ. നവാസ്, ആസിഫ് മുഹമ്മദ്, ഹബീബ് കോയ തങ്ങള്‍, ചാള്‍സ് ചാണ്ടി തുടങ്ങിയവര്‍ സംസാരിച്ചു.