
വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യൂണിറ്റ് കമ്മറ്റി വിവിധ തദ്ദേശസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കും അധ്യക്ഷ മ്മാർക്കും സ്വീകരണം നൽകി. വ്യാപാരഭവനിൽ നടന്ന സ്വീകരണം KVVES സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് പി കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വച്ച് വിവിധ ആവശ്യങ്ങളുന്നയിക്കുന്ന നിവേദനങ്ങളും ത്രിതല അധ്യക്ഷ മാർക്ക് സമർപ്പിച്ചു.
വേങ്ങര ടൗണിലെ രൂക്ഷമായ ഗതാഗത ക്കുരുക്കിന് ശാശ്വത പരിഹാരമായി ബൈപാസ് നിർമ്മിക്കണമെന്നാണ് ഒരാവശ്യം. കൂടാതെ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ കിടത്തി ചികിൽസ ലഭ്യമാക്കുക ഡയാലിസിസ് സൗകര്യ മൊരുക്കാനായി 4 കോടി രൂപ ചെലവിട്ട് നിർമ്മിച്ച കെട്ടിടത്തിൽ ഡയാലിസിസ് സൗകര്യം ഒരുക്കുകഊരകം സിനിമാ ഹാൾ ജംഗ്ഷൻ, വേങ്ങര ബ്ലോക്ക് റോഡ് ജംഗ്ഷൻ, എസ് എസ് റോഡ് ജംഗ്ഷൻ എന്നിവടങ്ങളിൽ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കുക അനധികൃത തെരുവുകച്ചവടങ്ങളും അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള വിഷം ചേർത്ത മൽസ്യ കച്ചവടം നിരോധിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്. ചടങ്ങിൽ
യൂണിറ്റ് പ്രസിഡൻ്റ് പി അസീസ് ഹാജി അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പ്രസിഡൻ്റ് കെ കെ മൻസൂർ കോയതങ്ങൾ, വൈസ് പ്രസിഡൻ്റ് ജുസൈമെൻസൂർ, വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻടി അബ്ദുൽ നാസർ, വൈസ് പ്രസിഡൻ്റ് ഫാത്തി മജലീൽ ചോലക്കൻ , പറപ്പൂർ പഞ്ചായത്ത് പ്രസിഡൻ്റ് പറമ്പത്ത് മുഹമ്മദ്, ഊരകം പ്രസിഡൻ്റ് പി കെ സഫ്രീന, ബ്ലോക്ക് സ്ഥിരസമിതി അധ്യക്ഷൻ ഇ.കെ സുബൈർ മാസ്റ്റർ, എന്നിവരും വിവിധ ഗ്രാമപഞ്ചായത്തിൽ നിന്നുള്ള ജനപ്രതിനിധികളെ പ്രസംഗിച്ചു. കെ വി വി ഇ എസ് സംസ്ഥാന യൂത്ത് വിങ് പ്രസിഡൻ്റ് അക്രം ചുണ്ടയിൽ, സെക്രട്ടറി താജുദ്ദീൻ ഉറുമാഞ്ചേരി, കെ കെ എച്ച് തങ്ങൾ, എകെ കുഞ്ഞീതുട്ടി ഹാജി, ടി കെ കുഞ്ഞുട്ടി , കെ കുഞ്ഞിമുഹമ്മദ്, പിടി അബ്ദുറഹിമാൻ ഹാജി, എകെ യാസർ അറഫാത്ത് എന്നിവർ വിവിധ ജനപ്രതിനിധികളെ പൊന്നട ചാർത്തി ആദരിച്ചു. എം കെ സൈനുദ്ദീൻ ഹാജി സ്വാഗതവും ടി ശിവശങ്കരൻ നായർ നന്ദിയും പറഞ്ഞു.