Monday, December 1

സര്‍ക്കാര്‍ ആശുപത്രിയില്‍ സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് കയറിയ യുവാവ് രോഗിയെ ബലാത്സംഗം ചെയ്തു

മൈസൂരു: സര്‍ക്കാര്‍ ആശുപത്രിയില്‍ സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് കയറിയ യുവാവ് ഏഴ് മാസമായി മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ചികത്സയിലുള്ള യുവതിയെ ബലാത്സംഗം ചെയ്തു. കല്‍ബുര്‍ഗിയിലെ ഗുല്‍ബര്‍ഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍(ജിംസ്) വെള്ളിയാഴ്ചയാണ് സംഭവം. പ്രതി മെഹബൂബ് പാഷ എന്നയാളെ സംഭവം നടന്ന രാത്രി തന്നെ അറസ്റ്റ് ചെയ്തു.

സെക്യൂരിറ്റി ജീവനക്കാര്‍ ഷിഫ്റ്റ് മാറുന്ന സമയം നോക്കിയാണ് പ്രതി അകത്ത് കടന്നത്. യുവതിക്ക് നിയന്ത്രിതമായ മലമൂത്ര വിസര്‍ജ്ജനം നടത്താന്‍ സാധിക്കാത്ത ആരോഗ്യ അവസ്ഥയുള്ളതിനാല്‍, ഇവരുടെ അടുത്ത് നില്‍ക്കാന്‍ മറ്റ് രോഗികളും കൂട്ടിരിപ്പുകാരും മടിച്ചിരുന്നുവെന്നും അതിനാല്‍ തന്നെ യുവതിയുടെ കിടക്ക ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു ഉണ്ടായിരുന്നതെന്നും ആശുപത്രിയിലെ സര്‍ജന്‍ അംബരയ്യ രുദ്രാവാഡി പറഞ്ഞു.

750 കിടക്കകളുള്ള ആശുപത്രിയില്‍ സെക്ക്യൂരിറ്റി ജീവനക്കാരുടെ എണ്ണം വളരെ കുറവാണ്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം തന്നെ പ്രതി പിടിയിലായിരുന്നു. രോഗിയുടെ ബന്ധുവും കൂട്ടിരിപ്പുകാരും ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു.

error: Content is protected !!