
തിരൂരങ്ങാടി : ചെമ്മാട് ടൗണിൽ പരപ്പനങ്ങാടി റോഡിലുള്ള തൃക്കുളം ഗവ.ഹൈസ്കൂളിൽ മോഷണം. സ്കൂളിന്റെ ഓഫീസ് റൂം, സ്റ്റാഫ് റൂം, സ്റ്റോക്ക് റൂം, ബി ആർ സി ഓഫിസ്, എന്നിവയുടെ വാതിലിന്റെ പൂട്ട് തകർത്തു അകത്തു കടന്നാണ് മോഷണം. മോഷ്ടാവ് മുറികളിലെ അലമാര തപ്പി ഫയലുകൾ വാരിവലിച്ചിട്ട നിലയിലാണ്. ലോക്കറും തകർത്തു. പുതിയ ടാബ് തകർക്കുകയും അലമാരയിൽ ഉണ്ടായിരുന്ന ഫോൺ മോഷ്ടിക്കുകയും ചെയ്തു. പുലർച്ച 3 മണിയോടെ സ്കൂട്ടറിൽ എത്തിയ യുവാവാണ് മോഷണം നടത്തിയത്. ഇയാളുടെ ചിത്രം സി സി ടി വിയിൽ പതിഞ്ഞിട്ടുണ്ട്. ഇയാൾ ഉയയോഗിച്ചത് എന്നു കരുതുന്ന പിക്കാസും സമീപത്ത് നിന്ന് ലഭിച്ചിട്ടുണ്.
സിസിടിവി ദൃശ്യം https://www.facebook.com/share/v/1BkLkPrKRA/